കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലകളെ ബന്ധിപ്പിച്ച് വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; എങ്ങനെ സാധിക്കുന്നു എന്ന് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളേയും ബന്ധിപ്പിച്ച് കൊണ്ടുള്ള വിമാന സര്‍വീസ് വേണം എന്ന് മുസ്ലിം ലീഗ് എം എല്‍ എ മഞ്ഞളാംകുഴി അലി. നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു മഞ്ഞളാംകുഴി അലി എം എല്‍ എയുടെ പരാമര്‍ശം. സില്‍വര്‍ ലൈന്‍ പദ്ധതി ഒരുപാട് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ വന്നാല്‍ കാര്‍ഷികോത്പാദനം നഷ്ടപ്പെടും എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. നിരവധി ഫലഭൂയിഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും. അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ ഉണ്ടാകും എന്നാണ് പഠനങ്ങള്‍ പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേപോലെ കെ റെയിലിന്റെ പാത കടന്ന് പോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയ സാധ്യതയുള്ളതുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചുമ്മാ ഒരുത്തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിയിട്ട് കാര്യമില്ല', താനും വിനായകനും മാത്രമാണോ പീഡകരെന്ന് അലൻസിയർ'ചുമ്മാ ഒരുത്തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിയിട്ട് കാര്യമില്ല', താനും വിനായകനും മാത്രമാണോ പീഡകരെന്ന് അലൻസിയർ

1

ഇതിനാല്‍ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് യോജിച്ചതല്ല എന്നും മഞ്ഞളാംകുഴി അലി നിയമസഭയില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം പെട്ടെന്ന് യാത്രക്കാരെ എത്തിക്കാന്‍ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന വിമാന, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമോ എന്നും മഞ്ഞളാംകുഴി അലി നിയമഭയില്‍ ചോദിച്ചു.

2

അതേസമയം മഞ്ഞളാംകുഴി അലി എം എല്‍ എയുടെ ചോദ്യത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പരിഹസിച്ചു. അദ്ദേഹം നിയമസഭാംഗം ആകുന്നതിന് മുമ്പ് നല്ല വ്യവസായി ആയിരുന്നു എന്നും കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ നടത്താന്‍ ശേഷിയുള്ള ആളാണ് അദ്ദേഹം എന്നാണ് താന്‍ കരുതിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

3

ഇങ്ങനൊരാള്‍ക്ക് ഇത്രയും അബദ്ധമായ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് പിണറായി വിജയന്‍ ചോദിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി മഞ്ഞളാംകുഴി അലി ഉദ്ദേശിച്ച പോലുള്ള പാരിസിഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. അതിനിടെ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

4

സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് ഇത് എന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് കെ-റെയില്‍ എന്നും അദ്ദേഹം പറഞ്ഞു.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

5

പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിന് ഒപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇത് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി ലഭിക്കും എന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

6

പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും അനുമതി തരില്ല എന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകു എന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തിന് അര്‍ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ ലൈനെന്നോ കെ-റെയില്‍ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല എന്നും നാടിന് വേണ്ടതാണ് ഈ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.

7

സംസ്ഥാനം ഒരു അര്‍ധ അതിവേഗ റെയില്‍ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കില്‍ സന്തോഷമാണ് എന്നും സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിന്‍ വേണമെന്ന് മാത്രമേ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ സമരത്തില്‍ ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിനാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളതെന്നും, ഈ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാചക നിന്ദ; എംഎല്‍എയെ ബിജെപി സസ്‌പെന്റ് ചെയ്തു, നടപടി പ്രതിഷേധം ശക്തമാകവെപ്രവാചക നിന്ദ; എംഎല്‍എയെ ബിജെപി സസ്‌പെന്റ് ചെയ്തു, നടപടി പ്രതിഷേധം ശക്തമാകവെ

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
Manjalamkuzhi Ali wants to connect the districts by air service; here's what Pinarayi vijayans reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X