'മഞ്ജുവിന് ഇനി അവരോട് അൽപം കഞ്ഞി എടുക്കട്ടെയെന്ന് ചോദിക്കാം; ആലപ്പി അഷ്റഫ്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാചന്ദ്രകുമാറിന്റെ രഹസ്യ മൊഴിക്ക് പിന്നാലെയാണ് വ്യാഴാഴ്ച അന്വേഷണ സംഘം നടൻ ദിലീപിന്റെ വീട്ടിൽ മിന്നൽ റെയ്ഡ് നടത്തിയത്. നടന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം മണിക്കൂറുകളോളം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് അന്വേഷണ സംഘത്തിന്റെ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ബാലചന്ദ്രകുമാറിന്റെ വെളുപ്പെടുത്തലോടെ കേസിൽ ഉണ്ടായിരിക്കുന്ന പുരോഗതിയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. നേരത്തേ ദിലീപിനൊപ്പമുള്ളവർ തന്നെ ലോറി കയറ്റിക്കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ആലപ്പി അഷ്റഫ് ആരോപിച്ചിരുന്നു.

മീഡിയ വൺ ചാനലിനോടാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്-ബാലചന്ദ്ര കുമാർ എല്ലാത്തിനേയും മണിച്ചിത്രത്താഴിട്ട് പൂട്ടിരിക്കുകയാണ്. ബാഴത്തണ്ട് വെട്ടിയിട്ട പോലെയാണ് ഇപ്പോൾ എല്ലാം കിടക്കുന്നത്. ഇനി കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വെളിപ്പെടുത്തിയ മഞ്ജുവാര്യർക്ക് കൂറുമാറിയവരോട് പറയാം അൽപം കഞ്ഞി എടുക്കട്ടേയെന്ന്. ഗൂഢാലോചന നടത്തിയവർ ഇപ്പോൾ പരസ്പരം ക്ലാസ് കൊടുക്കുകയായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെതിരായ തെളിവുകൾ കിട്ടിയതിനാലാണ് അയാൾ പ്രതി ചേർക്കപ്പെട്ടത്. അല്ലാതെ ദിലീപിനെ പ്രതി ചേർക്കാൻ ലിബർട്ടി ബഷീറോ ശ്രീകുമാറോ ഒന്നും ഇടപെട്ടത് കൊണ്ടല്ല. അങ്ങനെ വിശ്വസിക്കുന്ന ചില മന്ദബുദ്ധികൾ ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേ പ്രതിക്കനുകൂലമായി നിലപാട് എടുത്തവർക്കെതിരെ പൊതുസമൂഹം രംഗത്തെത്തിയിരുന്നു. ഇപ്പോൾ പക്ഷേ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ പലർക്കും സത്യങ്ങൾ ബോധ്യപ്പെട്ട് വരികയാണ്. അതുകൊണ്ടാണ് നടിക്ക് അനുകൂലമായ നിലപാട് പലരും സ്വീകരിക്കുന്നത്.

തന്റെ ജീവിതം അപായപ്പെടുത്തുമെന്ന് ദിലീപിനൊപ്പം ഉള്ളവർ ഭീഷണി ഉയർത്തിയപ്പോൾ അത് കേട്ട് നിന്ന നടിയാണ് തന്നോട് വിളിച്ച് പറഞ്ഞത്. സൂക്ഷിക്കണം,
എന്നെ ലോറിയിടിപ്പിച്ച് കൊല്ലും എന്നാണ് പറഞ്ഞതെന്നാണ്. ആദ്യം ഞാൻ കാര്യമാക്കിയിരുന്നില്ല. എന്നാൽ പലതും ആലോചിക്കുമ്പോൾ ഇപ്പോൾ ശരിയാണെന്ന് തോന്നുന്നു. ഞങ്ങൾ ഒരറ്റത്തൂന്ന് തുടങ്ങാൻ പോകുന്നേയുള്ളുവെന്ന് പറഞ്ഞത് ദിലീപിന്റെ സഹോദരനാണ്.

അത് കഴിഞ്ഞ് ഈയടുത്ത് വനിതയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ പറഞ്ഞത് ഇതിനെല്ലാം ഞങ്ങൾ തിരിച്ച് ചോദിച്ചിരിക്കും എന്നാണ്. മനസിൽ വൈരാഗ്യം ഉള്ളവരാണ് അവർ, ആലപ്പി അഷറഫ് പറയുന്നു.

അമ്മ എന്ന സംഘടനയിൽ എതിർ ശബ്ദങ്ങൾ ഉണ്ടായിട്ടില്ല. പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് സംഘടനയിലെ അവസ്ഥ. ഇപ്പോൾ അവിടെ മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് എതിരായി നടൻ മണിയൻപിള്ള രാജു മത്സരിച്ചു. അദ്ദേഹം ജയിച്ചു. കാരണം ആളുകളുടെ ഉള്ളിലുണ്ട് ഇവരൊന്നും പറയുന്നതല്ല ശരി. പക്ഷേ ഇതൊക്കെ തുറന്ന് പറയാനുള്ള ഭയമാണ്. അവസരങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് പലരും പറയാത്തത്. ഇപ്പോൾ കാര്യങ്ങൾ മാറി വരികയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

അതിനിടെ നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം 5 പേർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. കേസ് ദുർബലമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ദിലീപിന്റെ വാദം. അതേസമയം ഇന്നലെ നടത്തിയ റെയ്ഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇന്ന് പോലീസ് കോടതിയെ അറിയിക്കും.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications