തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പലരും സമീപിച്ചു; വെളിപ്പെടുത്തി മഞ്ജുവാര്യര്‍, മറുപടി നല്‍കിയത് ഇങ്ങനെ
കൊച്ചി: മഞ്ജുവാര്യര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇത്. മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടതോടെ പല ചര്‍ച്ചകള്‍ക്കും കാരണമായി. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്നവരില്‍ മഞ്ജുവാര്യരും ഉണ്ട് എന്നായിരുന്നു വാര്‍ത്തകള്‍.
സിനിമാ രംഗത്തു നിന്നെത്തി രാഷ്ട്രീയത്തില്‍ കളംനിറയുന്ന സംഭവങ്ങള്‍ തമിഴ്നാട്ടിലാണ് കൂടുതല്‍ കണ്ടിട്ടുള്ളത്. എംജിആറും ജയലളിതയും വിജയിയും ശരത്കുമാറും കമല്‍ഹാസനും വിജയകാന്തും ഖുഷ്ബുവുമെല്ലാം രണ്ടു മേഖലയിലും സാന്നിധ്യം അറിയിച്ചവരാണ്. അടുത്ത കാലത്ത് കേരളത്തിലും ഈ രീതി കണ്ടുതുടങ്ങി. ഏറ്റവും ഒടുവില്‍ സുരേഷ് ഗോപി എംപിയും കേന്ദ്രമന്ത്രിയുമായി. ഈ വേളയിലാണ് മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍.

രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് മഞ്ജുവാര്യര്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു. മനോരമയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു പാര്‍ട്ടിയില്‍ ചേരുക, അതില്‍ പ്രവര്‍ത്തിക്കുക എന്നതിനുള്ള കഴിവ് എനിക്കില്ല. അതിന് അറിവ് വേണം, താല്‍പ്പര്യം വേണം. അതൊന്നും എനിക്കില്ല. എങ്കിലും ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് ബോധമുണ്ടെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാം. അക്കാര്യത്തില്‍ അഭിപ്രായങ്ങളും നിലപാടുമുണ്ട്. എന്നാല്‍ അത് പബ്ലിക് ആയി പറയേണ്ടതാണെന്നോ ആരെങ്കിലും അടിച്ചേല്പ്പിക്കേണ്ടതാണെന്നോ ഉള്ള വിശ്വാസമില്ല. ഒരു കാര്യത്തിലും ആവശ്യത്തില്‍ കൂടുതല്‍ ചിന്തിച്ച് തലപുകയ്ക്കുന്ന വ്യക്തിയല്ല താന്‍. ലൈറ്റായി ചിന്തിച്ച് സമാധാനത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും മഞ്ജുവാര്യര്‍ മറുപടി നല്കി.
നേതാക്കള്‍ക്ക് നല്കിയ മറുപടി ഇങ്ങനെ
പല നേതാക്കളും പലപ്രാവശ്യം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം എന്ന് അഭ്യര്‍ഥിച്ച് വന്നിരുന്നു. ബഹുമാനപൂര്‍വം അക്കാര്യം നിരസിക്കുകയാണ് ചെയ്തത്. കഴിവും താല്പ്പര്യവുമുള്ളവരാണ് അത് ചെയ്യേണ്ടത് എന്ന് അവരോട് പറഞ്ഞു. കമല്‍സാറിനെ പോലെ അറിവും കൂടി ഉള്ളവരാണ് അത് ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്നു എന്നും മഞ്ജുവാര്യര്‍ പറഞ്ഞു. കമല്‍ഹാസനെ വേദിയില്‍ ഇരുത്തിയായിരുന്നു മഞ്ജുവിന്റെ മറുപടി.
കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പോകുന്നവരായിരുന്നു ഒരുകാലത്ത് കൂടുതല്‍. പിന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരെയും കണ്ടു. അടുത്ത കാലത്തായി ബിജെപിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുവരും വര്‍ധിച്ചുവരുന്നുണ്ട്. ഇന്നസെന്റ് നേരത്തെ ലോക്സഭാ എംപിയായിട്ടുണ്ട്. ഗണേഷ്കുമാറും മുകേഷും എംഎല്‍എമാരും മന്ത്രിയുമായിട്ടുണ്ട്.
ജഗദീഷ്, ധര്മജന് ബോര്‍ഗാട്ടി, ഭീമന് രഘു തുടങ്ങിയവരെല്ലാം മല്‍സരിച്ചിട്ടുണ്ട്. രമേശ് പിഷാരടി കോണ്‍ഗ്രസ് വേദികൡ നിറസാന്നിധ്യമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം തുറന്നുപറയുന്ന വ്യക്തിയാണ് സലീം കുമാര്‍. ബിജെപിയുടെ സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന് മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നരേന്ദ്ര മോദിയുടെ ചില നയങ്ങളെ പിന്തുണച്ച് കുറിപ്പ് എഴുതിയ വ്യക്തിയാണ് മോഹന്‍ലാല്‍. ഇടതുപക്ഷത്തോട് ചേര്‍ന്നു നിന്നാണ് മമ്മൂട്ടിയുടെ യാത്ര.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications