കളമശ്ശേരിയിൽ പാലാരിവട്ടം ഫാക്ടർ! മണ്ഡലം പി രാജീവിലൂടെ സിപിഎം പിടിച്ചെടുക്കുമെന്ന് മനോരമ പ്രീ പോൾ സർവ്വേ
കൊച്ചി: കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കളമശ്ശേരി നിയോജക മണ്ഡലം ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ. പി രാജീവ് ആണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗ് നേതാവും ആയ അഡ്വ വിഇ അബ്ദുള്‍ ഗഫൂര്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
പാലാരിവട്ടം പാലം അഴിമതിയെ തുടര്‍ന്ന് അറസ്റ്റിലായ വികെ ഇബ്രാഹിംകുഞ്ഞിനെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ സമ്മര്‍ദ്ദ ഫലമായി മകനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതിനെതിരെ മുസ്ലീം ലീഗില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

ലീഗിന്റെ കുത്തക
കളമശ്ശേരി മണ്ഡലം രൂപീകരിച്ചതുമുതല്‍ വികെ ഇബ്രാഹിംകുഞ്ഞാണ് ഇവിടെ ജയിച്ചുവരുന്നത്. മുസ്ലീം ലീഗിന് മലബാറിന് പുറത്ത് ഉള്ള ഏകെ സീറ്റ് കൂടിയായിരുന്നു കളമശ്ശേരി. 2011 മുതലായിരുന്നു കളമശ്ശേരി മണ്ഡലം നിലവിൽ വരുന്നത്.

വിവാദം
വികെ ഇബ്രാഹിംകുഞ്ഞ് പാലാവരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായതാണ് ഇവിടെ മുസ്ലീം ലീഗിന് വലിയ തിരിച്ചടിയായത്. പാലാരിവട്ടം അഴിമതി കേരളം മുഴുവൻ യുഡിഎഫിന് വലിയ തലവേദനയാണ്. പുതിയ പാലം നിർമിച്ച് തുറന്നുകൊടുത്തത് എൽഡിഎഫിന് വളരെ ജനസമ്മതി ഉണ്ടാക്കുകയും ചെയ്തു.

സ്ഥാനാർത്ഥി വിവാദം
അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ലികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രതിച്ഛായാ നഷ്ടം തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ അദ്ദേഹത്തെ മാറ്റി നിർത്തുകയായിരുന്നു. മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ഒടുവിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വിഇ അബ്ദുൾ ഗഫൂറിനെയാണ് സ്ഥാനാർത്ഥിയാക്കിയത്.

ലീഗിലെ കലാപം
വിഇ അബ്ദുൾ ഗഫൂർ മുസ്ലീം ലീഗിന്റെ ജില്ലാ നേതാവാണ്. എന്നാൽ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക മുസ്ലീം ലീഗ് തന്നെ വലിയ കലാപം ഉയർത്തി. മുതിർന്ന നേതാവ് ടിഎ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. അഹമ്മദ് കബീർ വിമത സ്ഥാനാർത്ഥിയായേക്കുമെന്നും വാർത്തകൾ വന്നു. എന്നാൽ ഒടുവിൽ പാണക്കാട് നിന്നുള്ള നിർദ്ദേശത്തിന് വഴങ്ങി വിമത പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.

എൽഡിഎഫിലും പ്രശ്നം
എൽഡിഎഫിലും കളമശ്ശേരിയിലെ സ്ഥാനാർത്ഥി നിർണയം അൽപം ആശങ്കയുണ്ടാക്കിയിരുന്നു. മുന്പ് കളമശ്ശേരിയിൽ കെ ചന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ പി രാജീവിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പ്രതിഷേധം
കളമശ്ശേരിയിൽ പി രാജീവിനെ മത്സരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിനുള്ളിൽ നിന്ന് ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നു. മുൻ ഏരിയ സെക്രട്ടറിയും വിവാദ നായകനും ആയ സക്കീർ ഹുസൈനെ സംരക്ഷിക്കുന്ന ആളാണ് പി രാജീവ് എന്നതായിരുന്നു ആക്ഷേപം. രാജീവിനെതിരെ പരസ്യ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications