ഇടതുകോട്ടകളില്‍ ഇളക്കം, തിരുവനന്തപുരവും കൊല്ലവും സേഫ്, ജയം ഇടതിനെന്ന് മനോരമ സര്‍വേ
തിരുവനന്തപുരം: മനോരമ ന്യൂസ് സര്‍വേയില്‍ പ്രകടമായി കണ്ടത് കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് കണ്ടെത്തല്‍. അതേസമയം പതിവില്‍ നിന്ന് വിഭിന്നമായി തെക്കന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രവചനം. അതേസമയം പ്രതിപക്ഷം നിരാശപ്പെടേണ്ടി വരില്ല. അവര്‍ക്കും പലയിടങ്ങളിലും നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് 73 സീറ്റുകളോടെ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നാണ് മനോരമ ന്യൂസ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് 64 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. എന്‍ഡിഎ രണ്ട് സീറ്റ് വരെ നേടും.

ഏഴ് വടക്കന്‍ ജില്ലകളില്‍ ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണി നാല് സീറ്റിന് പിന്നിലായിരുന്നു. എന്നാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തില്‍ ജനസ്വാധീനം കൊണ്ട് യുഡിഎഫിനെ മറികടക്കുകയായിരുന്നു. മലബാര്‍ അടങ്ങുന്ന ഏഴ് ജില്ലകളിലെ 73 സീറ്റുകളില്‍ 38 ഇടത്ത് യുഡിഎഫിനായിരുന്നു മുന്‍തൂക്കം. 34 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും പ്രവചിക്കപ്പെട്ടു. അതേസമയം അധികാരം പിടിക്കുമെങ്കിലും ഇടതുമുന്നണി കോട്ടകളായി കണ്ടിരുന്ന സീറ്റുകള്‍ ഇത്തവണ നഷ്ടമാകുമെന്ന സൂചനയും സര്‍വേ ഫലങ്ങള്‍ നല്‍കുന്നു. എറണാകുളത്ത് രണ്ട് സീറ്റുകളാണ് നഷ്ടമാവുക. യുഡിഎഫ് പതിനാലില്‍ പതിനൊന്ന് സീറ്റുകള്‍ എറണാകുളത്ത് നേടിയെടുക്കും.
പെരുമ്പാവൂര്‍, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ ഇത്തവണ മാറ്റമുണ്ടാകുമെന്ന് സര്‍വേ പറയുന്നു. തൃപ്പൂണിത്തുറ എം സ്വരാജ്, കെ ബാബുവിനോട് പരാജയപ്പെടുമെന്നാണ് സര്‍വേ പറയുന്നത്. മൂവാറ്റുപുഴയില്‍ ട്വന്റി ട്വന്റിയുടെ പ്രകടനം നിര്‍ണായകമാകും. എറണാകുളത്ത് യുഡിഎഫ് രണ്ട് സീറ്റ് അധികം നേടും. എല്‍ഡിഎഫിനാണെങ്കില്‍ രണ്ട് സീറ്റ് നഷ്ടമാകും. ഇടുക്കിയില്‍ നാലില്‍ അഞ്ച് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഉടുമ്പന്‍ ചോലയിലെ അട്ടിമറിയാണ് ഇതില്‍ പ്രധാനം. എംഎം മണി ഇവിടെ തോല്‍ക്കുമെന്ന് സര്‍വേ പറയുന്നു. ദേവികുളത്തും പീരുമേട്ടിലും മാറ്റങ്ങള്‍ ഉണ്ടാവും.
ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തന്നെ മുന്‍തൂക്കം നേടും. തൊടുപുഴയില്‍ പക്ഷേ മാറ്റമുണ്ടാവില്ല. ഇടുക്കിയിലും രണ്ട് സീറ്റ് നഷ്ടം എല്‍ഡിഎഫിനുണ്ടാവും. കോട്ടയത്ത് പക്ഷേ ഇടതിന് അനുകൂലമാണ് കാര്യങ്ങള്‍. പാലായിലും ചങ്ങനാശ്ശേരിയിലും മാറ്റങ്ങള്‍ വന്നേക്കാം. ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് യുഡിഎഫിന്റെ സാധ്യതയെ ബാധിക്കും. പൂഞ്ഞാര്‍ പിസി ജോര്‍ജിനൊപ്പം തന്നെ നില്‍ക്കും. അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫ് നേടും. രണ്ട് സീറ്റ് നേട്ടമാണ് എല്‍ഡിഎഫിനുണ്ടാവും. ആലപ്പുഴയില്‍ രു സീറ്റ് എല്‍ഡിഎഫിന് നഷ്ടമായേക്കും. ചേര്‍ത്തലയിലും കുട്ടനാട്ടിലും കടുത്ത പോരാട്ടമാണ്.
പത്തനംതിട്ട ഇടതുപക്ഷം തൂത്തുവാരുമെന്നാണ് മനോരമ ന്യൂസ് സര്‍വേയുടെ പ്രവചനം. കൊല്ലത്ത് ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടും. രണ്ട് സീറ്റിലേക്ക് യുഡിഎഫ് ഉയരും. തൂത്തുവാരിയ ജില്ലയായിരുന്നു കൊല്ലം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് പത്ത് സീറ്റ് വരെ നേടും. യുഡിഎഫ് മൂന്ന് സീറ്റ് വരെ നേടും. കഴക്കൂട്ടത്ത് കടകംപ്പള്ളി സുരേന്ദ്രനെ ശോഭാ സുരേന്ദ്രന്‍ വീഴ്ത്തുമെന്നാണ് പറയുന്നത്. തലസ്ഥാന നഗരിയിലെ വലിയ അട്ടിമറിയും ഇത് തന്നെയാണ്. 68 മുതല്‍ 78 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിക്കപ്പെടുന്നത്. യുഡിഎഫിന് 59 മുതല്‍ 70 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. 40.9 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടുക.












Click it and Unblock the Notifications