കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് : ഇടപെട്ടില്ലെന്ന് മുഖ്യന്‍, അന്വേഷിക്കാം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മാറാട് കലാപം സംബന്ധിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ താനോ തന്റെ ഓഫീസോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ മാറാട് കലാപ കേസില്‍ പാക് ചാരനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ എന്ന കാര്യം അന്വേഷിക്കാമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. കേസ് അന്വേഷിക്കുന്ന സമയത്ത് പറയാതെ ഇപ്പോള്‍ വിരമിച്ചതിന് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Oommen Chandy

മാറാട് കലാപ ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയുന്ന പാകിസ്താന്‍ പൗരനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണംഎന്നാവശ്യപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥര്‍ വഴി മുഖ്യമന്ത്രി ഇടപെട്ട് തടയുകയായിരുന്നു എന്നാണ് റിട്ട എസ്പി സിഎം പ്രദീപ് കുമാര്‍ വെളിപ്പെടുത്തിയത്. മാറാട് കലാപം സംബന്ധിച്ച ഗൂഢാലോചന കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു പ്രദീപ് കുമാര്‍.

രാജ്യരക്ഷയെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ആരെങ്കിലും പറഞ്ഞാല്‍ അന്വേഷണം നിര്‍ത്തിവക്കുമോ എന്നാണ് മുഖ്യമന്ത്രി ഉന്നയിക്കുന്ന മറു ചോദ്യം. അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം നിര്‍ത്തിവച്ചത് രേഖയുണ്ടാകണമല്ലോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ റിട്ട എസ്പി പ്രദീപ് കുമാര്‍ തന്നെ വെളിപ്പെടുത്തട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English summary
Marad Riot: CM says that no interferece done by him and his office. While Home Minister Ramesh Chennithala assured investigation if evidence provided.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X