സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; മനോജ് എബ്രഹാം വിജിലന്‍സ് എഡിജിപി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മനോജ് എബ്രഹാം വിജിലന്‍സ് എ ഡി ജി പിയാകും. കെ പത്മകുമാറിനാണ് എ ഡി ജി പി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല. ആംഡ് പൊലീസ് ബറ്റാലിയന്‍ എ ഡി ജി പിയായിരുന്നു കെ പത്മകുമാര്‍.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ ഡി ജി പി യോഗേഷ് ഗുപ്തയെ ബിവ്‌റിജസ് കോര്‍പറേഷന്റെ എം ഡിയാക്കി. ബവ്‌റിജസ് കോര്‍പറേഷന്റെ എം ഡി സ്ഥാനം എഡിജിപി സ്ഥാനത്തിനു തത്തുല്യമാക്കി ഉയര്‍ത്തിയാണ് നിയമനം. ആകെ 17 ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം.

ഉത്തരമേഖലാ ഐ ജിയായി ടി വിക്രമിന് ചുമതല നല്‍കി. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.
കെ പദ്മകുമാര്‍ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി
യോഗേഷ് ഗുപ്ത ബെവ്‌കോ എം ഡി
മനോജ് എബ്രഹാം വിജിലന്‍സ് മേധാവി
ടി വിക്രം ഉത്തരമേഖലാ ഐജി
അശോക് യാദവ് സെക്യൂരിറ്റി ഐ ജി
എസ് ശ്യാംസുന്ദര്‍ ഡി ഐ ജി ക്രൈം ബ്രാഞ്ച്
ഡി ശില്‍പ്പ വനിതാ സെല്‍ എസ് പി
ആര്‍ ആനന്ദ് - വയനാട് എസ് പി
വിവേക് കുമാര്‍- എറണാകുളം റൂറല്‍ എസ് പി
വിയു കുര്യാക്കോസ് - ഇടുക്കി എസ് പി
ടികെ വിഷ്ണു പ്രദീപ്- എ എസ് പി പേരാമ്പ്ര
പി നിധിന്‍രാജ് - തലശേരി എ എസ് പി
ഡോ എ ശ്രീനിവാസ് - സ്‌പെഷല്‍ ബ്രാഞ്ച് എസ് പി
കെ കാര്‍ത്തിക് - കോട്ടയം എസ് പി
ടി നാരായണന്‍- അഡീഷണല്‍ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
മെറിന്‍ ജോസഫ് - കൊല്ലം സിറ്റി കമ്മീഷണര്‍
ആര്‍ കറുപ്പസാമി- കോഴിക്കോട് റൂറല്‍ എസ് പി
അരവിന്ദ് സുകുമാര്‍ - കെ എ പി നാലാം ബറ്റാലിയന്‍ കമ്മാന്റന്റ്












Click it and Unblock the Notifications