Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖകള്‍ സിപിഎം കമ്മീഷന് പരിശോധിക്കാം, വീണയുടെ കമ്പനിയുടെ വിവരം പുറത്തുവിടാമോ? മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: നികുതി വെട്ടിപ്പ്-ബിനാമി ആരോപണത്തില്‍ സിപിഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍. തന്റെ സ്ഥാപനത്തിന്റെ രേഖകള്‍ പുറത്ത് വിടാന്‍ തയ്യാറാണെന്നും എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക്കിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

'മിനിമം സത്യസന്ധതയും വിശ്വാസ്യതയുമുള്ള കണക്ക് പരിശോധിക്കാന്‍ കഴിയുന്ന ഒരാളെ സിപിഎം കമ്മിഷനായി വെച്ചാല്‍ എന്റെ സ്ഥാപനത്തിന്റെ എല്ലാരേഖകളും എത്തിക്കാന്‍ തയ്യാറാണ്. തോമസ് ഐസക്കിനെപ്പോലെ ഒരാളെയാണ് അത്തരത്തില്‍ താന്‍ നിര്‍ദേശിക്കുക. തര്‍ക്കം തുടങ്ങിയത് വീണാ വിജയനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണല്ലോ. എക്സാലോജിക്കിന്റെ 2016 മുതലുള്ള നികുതി അടച്ച രേഖകളും പുറത്തുവിടാന്‍ വീണാ വിജയന്‍ തയ്യാറുണ്ടോ?,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

MATHEW KUZHALNADAN

അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറുണ്ടോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. വിജിലന്‍സിനോ ഇഡിക്കോ തന്റെ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം കമ്മീഷന്‍ പരിശോധിക്കുകയാണെങ്കില്‍ പരിശോധന കഴിഞ്ഞ കേരളത്തിലെ ജനങ്ങളോട് ആരൊക്കെ ക്ലൈന്റ്സാണ്, എത്രരൂപ നല്‍കി, എത്ര ടാക്സ് അടച്ചു എന്നെല്ലാം പറയണം എന്നും അദ്ദേഹം പറഞ്ഞു.

'തോമസ് ഐസക്കില്‍ മിനിമം മാന്യതയും ഇന്റഗ്രിറ്റിയും ഞാന്‍ പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവരെന്ന് പൊതുസമൂഹത്തിന് തോന്നുന്ന ഒരാളെ അവര്‍ നിയോഗിക്കട്ടെ,' മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സമാനമായി എക്സാലോജിക്കിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ എന്ന ചോദ്യമാണ് തനിക്ക് ചോദിക്കാനുള്ളത് എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

തങ്ങള്‍ക്കൊപ്പം ജോലി ചെയ്ത 100 അഭിഭാഷകരുടെ വിവരങ്ങള്‍ തരാന്‍ തയ്യാറാണെന്നും എക്സാലോജിക്കില്‍ ജോലി ചെയ്ത 50 പേരുടെ പേര് പുറത്തുവിടാന്‍ സാധിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. തനിക്കെതിരായ സിപിഎമ്മിന്റെ ആരോപണം വളരെ ഗൗരവമുള്ളതാണ്. തന്റെ അഭിഭാഷക സ്ഥാപനത്തിലെ പാര്‍ട്ണര്‍മാരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന തരത്തിലാണ് ആരോപണം എന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്ക് അധ്വാനത്തിന്റേയും വിയര്‍പ്പിന്റേയും വിലയറിയാത്തതുകൊണ്ടാണ് തോന്നിവാസം പോലെയുള്ള ഇത്തരം രോപണം ഉന്നയിക്കുന്നത്. നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് ഭക്ഷിക്കണം എന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്നും തങ്ങളൊക്കെ അധ്വാനിച്ച് ജീവിക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അധ്വാനത്തിന്റെ വിയര്‍പ്പ് പറ്റുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+