കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നു; വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനോട് എസ്‌ഐയുടെ വിചിത്രമായ വിശദീകരണം

എന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നു; വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനോട് എസ്‌ഐയുടെ വിചിത്രമായ വിശദീകരണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ ഇഷ്ടത്തിനനുസരിച്ച് കേസെടുക്കാത്തതുകൊണ്ട് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് മെഡിക്കല്‍ കോളെജ് എസ്‌ഐ എ ഹബീബുല്ല. പ്രായപൂര്‍ത്തിയാകാത്ത ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണ് എസ്‌ഐയുടെ വിശദീകരണം. എസ്‌ഐയുടെ മര്‍ദനമേറ്റ് മലബാര്‍ ക്രിസ്ത്യന്‍ കോളെജ് പ്ലസ്ടു വിദ്യാര്‍ഥിയായ എരഞ്ഞിപ്പാലം തേനാംവയലില്‍ അജയ് രണ്ടാഴ്ചയോളം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഈ കേസില്‍ മനുഷ്യാവകാശ കമ്മിഷന് എസ്‌ഐ നല്‍കിയ മറുപടിയിലാണ് വിചിത്രമായ വിശദീകരണമുള്ളത്.

കേരളത്തിലെ ചൈൽഡ് മിസിങ് കേസുകൾക്ക് പിന്നിലെ മാഫിയ ബന്ധങ്ങൾ... അജ്മൽ സികെ എഴുതുന്നു! കേരളത്തിലെ ചൈൽഡ് മിസിങ് കേസുകൾക്ക് പിന്നിലെ മാഫിയ ബന്ധങ്ങൾ... അജ്മൽ സികെ എഴുതുന്നു!

മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കരുതെന്ന് താന്‍ പറഞ്ഞതിനാലാണ് തനിക്കെതിരെ വാര്‍ത്ത ചമയ്ക്കുന്നതെന്ന് ഹബീബുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മിംസ് ആശുപത്രിക്കു സമീപം മാധ്യമ പ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ വകുപ്പിട്ട് കേസെടുക്കാത്തതും തന്നോടുള്ള വിദ്വേഷത്തിന് കാരണമായി. ഭാര്യയെ കാണാന്‍ നടക്കാവിലെ ഹോസ്റ്റലില്‍ പോയ തന്നെ മദ്യലഹരിയിലായ ഒരാളും മകനും ചേർന്ന് സദാചാര പൊലീസിങ് നടത്തുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയ നേതാവായ ഇയാളുടെ സഹോദരനും മാധ്യമപ്രവര്‍ത്തകരും തനിക്കെതിരെ കെട്ടിച്ചമച്ച കേസും വാര്‍ത്തയുമാണ് ഇതെന്നും എസ്‌ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

police

അതേസമയം, മെഡിക്കല്‍ കോളെജില്‍ എസ്‌ഐ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് കഴിഞ്ഞയാഴ്ച മാത്രമായിരുന്നു. കഴിഞ്ഞ ഒക്‌റ്റോബറിലാണ് രാത്രി 10 മണിയോടെ വീടിനു മുന്നില്‍ വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടപ്പോള്‍ തേനാംവയലില്‍ പുരുഷോത്തമനും മകന്‍ അജയിയും ആരാണെന്ന് അന്വേഷിച്ചത്. ഇതെത്തുടര്‍ന്ന് എസ്‌ഐ മകനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പുരുഷോത്തമന്‍ പറുന്നു. ദിവസങ്ങളോളം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മകന്‍റെ കേസില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ സംഘടിപ്പിച്ചിരുന്നു.

English summary
media haunting me says calicut si habebulla to human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X