Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയ വണ്‍ സര്‍വെ; തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് തന്നെ മുന്നില്‍,പക്ഷെ യുഡിഎഫിന് മികച്ച മുന്നേറ്റം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി സര്‍വേകളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. എല്ലാ സര്‍വേയും ഒരു പോലെ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന പ്രവചനമാണ് നടത്തിയത്. ഇതോടെ സര്‍വേകള്‍ക്കെതിരെ വ്യാപക വിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സര്‍വേകള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്ന സ്ഥിതിയും ഉണ്ടായി. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതോടെ സര്‍വേകള്‍ തുടരുകയും ചെയ്യുന്നു. ഇന്ന് മാത്രം മീഡിയവണ്‍, മാതൃഭൂമി, മനോരമ എന്നിങ്ങനെ മൂന്ന് മാധ്യമങ്ങളുടെ സര്‍വേകളാണ് പുറത്ത് വരുന്നത്. ഇതില്‍ തെക്കന്‍ കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് നേട്ടമുണ്ടാക്കുമെന്നാണ് മീഡിയ വണ്‍ സര്‍വേ പറയുന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍


കോട്ടയം, ആലപ്പുഴ, തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളെ ഉള്‍പ്പെടുത്തിയാണ് തെക്കന്‍ കേരളത്തിലെ സര്‍വേ ഫലം മീഡിയ വണ്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ 23 മുതല്‍ 27 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

ഇടതിന് തന്നെ മുന്നേറ്റം

ഇടതിന് തന്നെ മുന്നേറ്റം


നിലവിലെ സീറ്റ് നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെങ്കിലും ഭരണത്തുടര്‍ച്ച ലക്ഷ്യം വെക്കുന്ന ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ നേരിയ ആശ്വാസം നല്‍കുന്നതാണ് 2016 ലെ തിരഞ്ഞെടുപ്പില്‍ ഈ അഞ്ച് ജില്ലകളില്‍ നിന്നായി 36 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്.

യുഡിഎഫിന്

യുഡിഎഫിന്

യുഡിഎഫ് തെക്കന്‍ കേരളത്തില്‍ നിന്നും 20 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ് മീഡിയ വണ്‍ സര്‍വേയില്‍ പറയുന്നത്. 2016 ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയില്‍ യുഡിഎഫിന് ഇത്തവണ വലിയ മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. നിലവില്‍ 10 എംഎല്‍എമാരാണ് ഈ ജില്ലകളില്‍ യുഡിഎഫിനുള്ളത്.

ബിജെപിക്ക് ഒരു സീറ്റ്

ബിജെപിക്ക് ഒരു സീറ്റ്


മേഖലയില്‍ ഒരു സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. മീഡിയ വണ്‍ തന്നെ നേരത്തെ പുറത്തുവിട്ട സര്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ നേട്ടം യുഡിഎഫിനാണ്. ആദ്യ ഘട്ട സര്‍വ്വേയില്‍ എല്‍ഡിഎഫിന് 24-28 സീറ്റും യുഡിഎഫിന് 19-22 സീറ്റുകളുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ആ സ്ഥിതിയില്‍ നിന്നും ഒരു സീറ്റ് ഉയര്‍ത്താന്‍ സര്‍വേയില്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.

ജോസ് കെ മാണിയുടെ വരവ്

ജോസ് കെ മാണിയുടെ വരവ്

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37 ശതമാനം പേർ ഗുണം ചെയ്യില്ല എന്ന് പ്രതികരിച്ചപ്പോൾ ഏഴു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മുരളിയുടെ വരവ്

മുരളിയുടെ വരവ്

കേരളത്തിലെ ബിജെപിയുടെ ഏക സീറ്റായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണകരമാകുമോ എന്ന ചോദ്യവും സര്‍വേയില്‍ ഉണ്ടായിരുന്നു. ഈ ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. 27 ശതമാനം പേർ അതേ എന്ന് പ്രതികരിച്ചപ്പോൾ 26 ശതമാനം പേർ ഉണ്ടാകാം എന്ന അഭിപ്രായം രേഖപ്പെടുത്തി. 19 ശതമാനം പേർ ഈ ചോദ്യത്തിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചുള്ള ചോദ്യത്തിന് എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്ന് 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മികച്ചതാണ് എന്ന് 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത്രയും തന്നെ ശതമാനം പേര്‍ യുഡിഎഫ് പത്രിക മോശമാണെന്നും അഭിപ്രായപ്പെടുന്നു.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+