Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ വിജിയുടെ മൃതദേഹം പുഴയിൽ! ലാബിലെത്തി രക്തം പരിശോധിച്ച യുവാവ്... അടിമുടി ദുരൂഹത...

കൊട്ടിയത്തെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കാര്യമായ വിവരങ്ങൾ ലഭിച്ചത്.

കൊല്ലം: കൊട്ടിയത്തെ സ്വകാര്യ ലാബ് ജീവനക്കാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ചുരുളഴിയുന്നു. യുവതിയുടെ മരണത്തിൽ പങ്കുള്ളയാളെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു. അമ്പലാംകുന്ന് സ്വദേശിയായ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

കൊല്ലം കല്ലുവാതുക്കൽ തട്ടാരുകോണം താഴവിള വീട്ടിൽ ഷാജി-ലീല ദമ്പതികളുടെ മകൾ വിജി(21)യെ കഴിഞ്ഞദിവസം രാവിലെയാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായ യുവതിക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ലാബ് ടെക്നീഷ്യൻ...

ലാബ് ടെക്നീഷ്യൻ...

കല്ലുവാതുക്കൽ തട്ടാരുകോണം താഴവിള വീട്ടിൽ ഷാജി-ലീല ദമ്പതികളുടെ മകളായ വിജിയെ ബുധനാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. കൊട്ടിയത്തെ സ്വകാര്യ ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് തിരിച്ചെങ്കിലും രാത്രി വൈകിയിട്ടും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിനിടെ വിജിയെ കണ്ടെത്താനായി ബന്ധുക്കളും നാട്ടുകാരും പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ കൊട്ടിയത്തെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കാര്യമായ വിവരങ്ങൾ ലഭിച്ചത്.

പെട്രോൾ പമ്പിൽ....

പെട്രോൾ പമ്പിൽ....

ജോലി കഴിഞ്ഞ് ലാബിൽ നിന്നിറങ്ങിയ യുവതി സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്ന് വിവരം ലഭിച്ചതോടെയാണ് പോലീസ് സംഘം കൊട്ടിയത്തെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ലാബിൽ നിന്നിറങ്ങിയ വിജി വൈകീട്ട് ആറോടെ പെട്രോൾ പമ്പിൽ കയറിയിരുന്നു. പെട്രോൾ അടിക്കുന്നതിനിടെ ഒരാൾ ബൈക്കിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന് വിജിയുടെ സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത് ഇയാൾ ബൈക്കിൽ തിരികെ പോവുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു.

സ്കൂട്ടറുമായി എങ്ങോട്ട്...

സ്കൂട്ടറുമായി എങ്ങോട്ട്...

ബൈക്കിലെത്തിയ യുവാവ് താക്കോൽ ഊരിയെടുത്തതോടെ വിജി സ്കൂട്ടർ ഉരുട്ടിയാണ് പമ്പിൽ നിന്ന് പുറത്തുപോയത്. എന്നാൽ ഇതിനുശേഷം എന്തുസംഭവിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചില്ല. പെട്രോൾ പമ്പിൽ നിന്നും പുറത്തുപോയ ശേഷമുള്ള സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് യുവതിയെ കണ്ടെത്താനായി പോലീസ് രാത്രി മുഴുവനും അരിച്ചുപെറുക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ ഇത്തിക്കര പാലത്തിന് സമീപത്ത് ചൂണ്ടയിടുന്നവർക്ക് വിജിയുടെ ബാഗ് ലഭിച്ചിരുന്നു.

പുഴയിൽ...

പുഴയിൽ...

വ്യാഴാഴ്ച രാവിലെ ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് വിജിയുടെ കാണാതായ സ്കൂട്ടർ കണ്ടെത്തുന്നത്. ഒൻപത് മണിയോടെയായിരുന്നു ഇത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പോലീസിന് ഇതിനിടെ ചില നിർണ്ണായക വിവരങ്ങളും ലഭിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് ഇത്തിക്കര പാലത്തിലൂടെ ഒരു പെൺകുട്ടി ബാഗുമായി കരഞ്ഞുകൊണ്ട് പോകുന്നതായും പാലത്തിന് സമീപം ഒരു ബൈക്ക് ഇരുന്നിരുന്നതായുമാണ് പോലീസിന് കിട്ടിയ വിവരം. തുടർന്ന് ഈ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തൊട്ടടുത്ത ദിവസം രാവിലെ പുഴയിൽ നിന്ന് വിജിയുടെ മൃതദേഹം കിട്ടിയത്.

 ആത്മഹത്യയോ കൊലപാതകമോ...

ആത്മഹത്യയോ കൊലപാതകമോ...

കഴിഞ്ഞദിവസം രാവിലെ പുഴയിൽ കണ്ടെത്തിയ മൃതദേഹം വിജിയുടേതാണെന്ന് പിന്നീട് ബന്ധുക്കൾ തിരിച്ചറിഞ്ഞു. എന്നാൽ വിജിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതു സംബന്ധിച്ച് പോലീസിന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ബൈക്കിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. വിജിയെ കാണാതായ ദിവസം ഇയാൾ യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ ലാബിൽ പല തവണ വന്നതായി പോലീസിന് വിവരം ലഭിച്ചു. രാഷ്ട്രദീപിക ദിനപത്രമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവാഹം...

വിവാഹം...

ബുധനാഴ്ച രാവിലെ ലാബിലെത്തിയ യുവാവ് രക്ത പരിശോധ നടത്തിയിരുന്നു. പിന്നീട് അതേദിവസം പല തവണ ഇയാൾ ലാബിൽ വന്നു. വൈകീട്ട് ജോലി കഴിഞ്ഞിറങ്ങിയ വിജിയെ ഇയാൾ പിന്തുടർന്നതായും വ്യക്തമായി. പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്പലാംകുന്ന് സ്വദേശിയായ യുവാവാണ് വിജിയെ പിന്തുടർന്നതെന്ന് കണ്ടെത്തി. എന്നാൽ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെന്നാണ് റിപ്പോർട്ട്. അടുത്ത് തന്നെ വിവാഹം നടക്കാനിരുന്ന യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+