'നടിക്ക് മകളെ കാണാൻ അനുവാദമില്ല, ഓണത്തിന് സ്വന്തം വീട്ടിലേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥ'
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയിൽ ഈ വർഷം ജനവരിയിലാണ് സനലിനെതിരെ പോലീസ് കേസെടുത്തത്. ഈ സമയത്ത് ഇദ്ദേഹം അമേരിക്കയിലായിരുന്നു. അതിനാൽ അദ്ദേഹം ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയും നാട്ടിലെത്തിക്കുകയും ചെയ്തു.
കേസിൽ ജാമ്യം ലഭിച്ച സനൽ ഗുരുതരമായ ആരോപണങ്ങളാണ് വീണ്ടും നടിക്കെതിരെ ഉയർത്തിയിരിക്കുന്നത്. നടിയുടെ മാനേജരായ ബിനീഷ് ചന്ദ്രയ്ക്കെതിരെ താൻ പരാതി നൽകിയതായും സനൽ മാധ്യമങ്ങളോട് പറഞ്ഞു. സനലിന്റെ വാക്കുകളിലേക്ക്

ഞാൻ ബിനീഷ് ചന്ദ്രയ്ക്കും ബിനു നായർക്കുമെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി ഡിജിപി കൊച്ചി പോലീസ് കമ്മീഷ്ണർക്ക് അയച്ചിട്ടുണ്ട്. ഈ രണ്ട് പേർ കാരണമാണ് അവരൊന്നും സംസാരിക്കാത്തത്. ബിനീഷ് ചന്ദ്ര 24 മണിക്കൂറും നടിക്കൊപ്പമാണ്. മാനേജർ അല്ല അയാൾ. എന്ത് മാനേജർ? അവർക്ക് ഒരു വർഷമായി സിനിമ ഇല്ല. അവർക്ക് വീട്ടിൽ പോകാൻ പോലും അനുവദിക്കാതെ പിടിച്ച് വെച്ചിരിക്കുകയാണ്.
ഗ്ലിറ്ററിങ് കണ്ടിട്ട് അവർക്ക് സൂപ്പർ സ്റ്റാർ ആണ്, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നൊക്കെ ചിന്തിക്കരുത്. എന്നേയും അവരേയും കാണാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാൽ പോട്ടെ, എന്നാൽ അമ്മയേയും മകളേയും പരസ്പരം കാണാൻ പറ്റാത്ത വിധത്തിൽ അകറ്റിയിരിക്കുകയാണെന്ന് പറഞ്ഞാൽ ആലോചിച്ച് നോക്കൂ. സോഷ്യൽ മീഡിയയിൽ പോലും കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞാൽ സിറ്റുവേഷൻ ആലോചിച്ച് നോക്കൂ.
ഒരാളെ നിയമവിരുദ്ധമായി തടഞ്ഞ് വെച്ചിരിക്കുകയാണെങ്കിൽ അത് നമ്മുക്ക് അറിയാമെങ്കിൽ അത് പോലീസിനെ അറിയിക്കേണ്ടത് നമ്മുടെ നിയമപരമായ ഉത്തരവാദിത്തമാണ്. ഒരുപക്ഷെ പേടികൊണ്ടോ, കംഫേർട്ട് കൊണ്ടോ ഒക്കെയായിരിക്കും അവർ പറയാത്തത്. ഞാൻ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് പറഞ്ഞ് അവർ നിഷേധിച്ചാൽ ഇത് തീരും. എന്നാൽ ഇത് നിഷേധിക്കുന്നില്ലല്ലോ.
ഇത് രണ്ട് പേർ തമ്മിലുള്ള അഫെയറിന്റെ പ്രശ്നമല്ല. അവർക്ക് സോഷ്യൽ സ്ലേവ് മനോഭാവം ആയിരിക്കും, ഔട്ട്റേജ് ഓഫ് മോഡസ്റ്റീടെ പ്രശ്നമായിരിക്കാം, അല്ലെങ്കിൽ സോഷ്യൽ സെക്യൂരിറ്റിയുടെ പ്രശ്നമാവാം. ഒരു ബന്ധത്തിൽ നിന്നും സ്ത്രീ പുറത്ത് പോയാൽ നിങ്ങളുടെ വീഡിയോ ക്ലിപ്പ് പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയാൽ പിന്നെ ആ സ്ത്രീക്ക് മിണ്ടാൻ പറ്റില്ല. അത് അറിയാമെന്ന ആളായ ഞാൻ മിണ്ടാതിരുന്നാൽ അത് ശരിയായ കാര്യമല്ല.
എനിക്ക് പേരിൽ എടുത്തിരിക്കുന്ന കേസ് ജാമ്യം ലഭിക്കുന്നതാണ്. എനിക്കെതിരെ പരാതിയുണ്ടെങ്കിൽ എനിക്കെതിരെ തെളിവ് കൊടുക്കൂ, എന്റെ ഭാഗം തെളിയിക്കാൻ എനിക്ക് അവസരം തരൂ. അല്ലാതെ എനിക്ക് അവരെ കെട്ടിച്ച് തരണം എന്നൊന്നുമല്ല ഞാൻ പറയുന്നത്. മൂന്നരവർഷമായി ഇപ്പോൾ, എനിക്കെതിരായ കേസിൽ മൂന്ന് വർഷമാണ് പരമാവധി ശിക്ഷ ലഭിക്കുക. എന്റെ ഭാഗം തെളിയിക്കാനുള്ള അവസരം നൽകാതെ വീണ്ടും എനിക്കെതിരെ കേസ് കൊടുത്തിട്ട് ഞാനൊരു ഹാബിച്വൽ കുറ്റവാളിയാണെന്ന് വരുത്തി തീർത്തിട്ട് വീണ്ടും കേസിനെ ഡ്രാഗ് ചെയ്യുകയാണ്.
കഴിഞ്ഞ തവണ എളമക്കര സ്റ്റേഷനിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോൾ സ്റ്റേഷനിൽ നിന്നും മോശം അനുഭവമാണ് ഉണ്ടായത്. ഇത്തവണ അല്ല. ഇപ്പോൾ ജുഡീഷ്യറിയിൻ മേൽ എന്റെ വിശ്വാസം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് എന്റെ ജാമ്യക്കേസിൽ ഉണ്ടായത്.ഇപ്പോൾ എന്റെ ബേസ് എനിക്ക് പൂർണമായും നഷ്ടപ്പെട്ടു. വീട്ടുകാരില്ല, ആരുമില്ല', സനൽ പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications