കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദധരിയ്ക്കുന്നത് അസംബന്ധം: ഫസല്‍ ഗഫൂര്‍

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിയ്ക്കണമെന്നത് അസംബന്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദ ധരിയ്ക്കുന്നതിനെതിരയാണ് എംഇഎസ് പ്രസിഡന്റ് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്.

മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിയ്ക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. കലാരംഗത്തേയ്ക്ക് കടന്നുവരണമെങ്കില്‍ മുഖം കാണണമെന്നും ഫസല്‍ ഗഫൂര്‍ . 'അഭ്രപാളികളിലെ മുസ്ലീം ജീവിത'മെന്ന സെമിനാറിലാണ് ഫസല്‍ ഗഫൂറിന്റെ പ്രതികരണം . മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദധരിയ്ക്കുന്നത് കലാരംഗത്തേയ്ക്ക് കടന്നുവരുന്നതിന് തടസമാണെന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത് .

Fazal Gafoor

മുന്‍പും പര്‍ദ്ദ ധരിയ്ക്കുന്നതിനെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മുഖം മൂടിയ തരത്തിലുള്ള പര്‍ദ്ദ ധരിയ്ക്കുന്നതിനെതിരയായിരുന്നു അന്ന് എംഇഎസ് പ്രസിഡന്റ് പ്രതികരിച്ചത്. തുണി കൂടിയത് കൊണ്ട് മാത്രം ഒരാളുടെ സംസ്‌ക്കാരം കൂടില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു .

സഭ്യമായ എത് വസ്ത്രവും ധരിയ്ക്കാനുള്ള സ്വതന്ത്ര്യം എല്ലാവര്‍ക്കമുണ്ടെന്നും വേഷവും മതവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു . പര്‍ദ്ദയ്ക്ക് മതത്തിന്റെയോ ധാര്‍മികതയുടോയോ പിന്‍ബലമില്ല, മുഖം മൂടിയ പര്‍ദ്ദ ധരിയ്ക്കുന്നത് മുസ്ലീമിന് യോജിച്ചതല്ലെന്നും എംഇഎസ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു .

English summary
MES President Fazal Gafoor again criticized Muslim girls on wearing Burqa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X