കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിൽവർ ലൈൻ ഡിപിആ‌ർ മുഴുവൻ പഠിക്കും';' പുറത്തു വിടാത്തത് ഗൂഡലോചന ഉണ്ടായിരുന്നതിനാൽ'; ഇ ശ്രീധരൻ

'സിൽവർ ലൈൻ ഡിപിആ‌ർ മുഴുവൻ പഠിക്കും';' പുറത്തു വിടാത്തത് ഗൂഡലോചന ഉണ്ടായിരുന്നതിനാൽ'; ഇ ശ്രീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആ‌ർ വിമർശനം ഉന്നയിച്ച് മെട്രോമാന്‍ ഇ ശ്രീധരൻ. ഡിപിആ‌ർ പുറത്തു വിടാതിരുന്നതിന് പിന്നിൽ ഗൂഡലോചന ഉണ്ടായിരുന്നുവെന്നാണ് ശ്രീധരന്റെ വിമർശനം.

ഡിപിആ‌ർ പൊതു ചർച്ചക്ക് വിധേയമാക്കണം. ഇപ്പോൾ എങ്കിലും പുറത്തു വിട്ടത് നന്നായി. പുറത്തു വിട്ട ഡിപിആ‌ർ പഠിച്ചു അടുത്ത ഞായറാഴ്ച്ച വിശദമായ വാർത്ത സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെതിരെയുളള വിമർശം വാക്കുകൾ ഇങ്ങനെ ;-

1

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നൽകുന്നു. പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേസങ്ങൾ തീർത്തും അപകടരമണെന്ന് പഠനത്തിൽ തെളിഞ്ഞത്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യത ഏറെ ആണ്.

14 കാരിയുടെ മരണത്തിൽ പുതിയ തെളിവുകൾ ഞെട്ടിപ്പിക്കുന്നത്; മറ്റൊരു കൊലപാതകിന്റെ ചുരുളഴിച്ച് പൊലീസ്14 കാരിയുടെ മരണത്തിൽ പുതിയ തെളിവുകൾ ഞെട്ടിപ്പിക്കുന്നത്; മറ്റൊരു കൊലപാതകിന്റെ ചുരുളഴിച്ച് പൊലീസ്

2

സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയ സാധ്യതാ പ്രദേശങ്ങളിലൂടെയാണെന്നാണ് ഡിപിആ‌ർ പറയുന്നത്. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ-റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും, കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.

3

സെൻ്റർ ഫോർ എൻിവിറോൺമെന്റ് ആൻ്റ് ഡെവലപ്മെൻ്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമൂഹ്യാഘാത പഠനം പ്രധാനമാണെന്നിരിക്കെ ഈ റിപ്പോ‍ർട്ട് ഡിപിആറിളെ ആശങ്കകളും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഇനി ഉയരും. കാസർക്കോട് യാർഡിനും സമാനഭീഷണിയുണ്ട്. കൊല്ലത്ത് അയത്തിൽ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നി‍ർദ്ദേശം. കാസർക്കോട് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോോകുന്നു.

'മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടിയ്ക്ക് അടുത്ത്'; കൊവിഡ് മരണങ്ങളിൽ ആശങ്ക; റിപ്പോർട്ടുകൾ ഇങ്ങനെ'മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടിയ്ക്ക് അടുത്ത്'; കൊവിഡ് മരണങ്ങളിൽ ആശങ്ക; റിപ്പോർട്ടുകൾ ഇങ്ങനെ

4

എംബാങ്ക്മെൻറ് അഥവാ തറ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ‌ ദൂരത്തില പാത നീർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നു. നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സിൽവർ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നുള്ള നിഗമനം. അദ്ദേഹം വ്യക്തമാക്കി.

3

അതേസമയം, സിൽവർ ലൈൻ പദ്ധതിയുടെ ഡി പി ആർ സർക്കാർ പുറത്ത് വിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ തന്നെ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലാണ് സർക്കാർ ഇത് പുറത്ത് വിട്ടത്. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടിസിന് പിന്നാലെയാണ് ഈ തീരുമാനമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാരിസ്ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ സിൽവർ ലൈൻ ഡി പി ആർ തട്ടിക്കൂട്ട് രേഖയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

6

ഡി പി ആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണ്. ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കുന്നത്? 530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതി വിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്.

7

കെ റെയിലിന്റെ 55 ശതമാനം, 292 കിലോമീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്മെന്റ് സ്ഥാപിക്കുന്നത്. ഇത് കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതില്‍ പണിയണം. ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ മധ്യ കേരളത്തില്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് സതീശൻ ചോദിച്ചിരുന്നു.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

English summary
Metroman E Sreedharan criticizes aganist to kerala government over Silver Line DPR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X