മിഷേലിന്റെ മരണത്തിനു കാരണം...ആ രഹസ്യം പുറത്ത്!! ക്രൈംബ്രാഞ്ച് എല്ലാമറിഞ്ഞു!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തില്‍ കോളിളക്കുമുണ്ടായ കേസുകളിലൊന്നായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുന്നു. കേസില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.

സൂര്യയ്ക്കും സത്യരാജിനും ശരത്കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്..!! താരങ്ങൾ അഴിയെണ്ണും..!!!

രാഷ്ട്രീയത്തില്‍ രജനീകാന്തിനു ഒന്നും ചെയ്യാനാവില്ല!! കാരണവുമുണ്ട്!! തുറന്നടിച്ച് അയാള്‍...

മലാല പാകിസ്താനില്‍ ആക്രമിക്കപ്പെട്ടതല്ല; എല്ലാം നാടകമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

കാത്തിരിപ്പ്

സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്. അതു ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ഫോണിലുള്ളത്

ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്.

ആത്മഹത്യ തന്നെ

മിഷേലിന്റേത് മരണം കൊലപാതകമാണോയെന്ന് നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു.

കാരണം

ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചു മാത്രമാണ് ക്രൈം ബ്രാഞ്ചിനു ഇനി അറിയാനുള്ളത്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇതേക്കുറിച്ചു സൂചനകള്‍ ലഭിക്കുമെന്നു പോലീസ് കണക്കുകൂട്ടുന്നു.

ദൃക്‌സാക്ഷി

ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമല്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

ദൃശ്യങ്ങള്‍ ലഭിച്ചു

മിഷേലിനെ കൊലപ്പെടുത്തിയതല്ല ആത്മഹത്യ ചെയ്തതു തന്നെയാണെന്നു തെളിയിക്കുന്ന ചില ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോവുന്ന ദൃശ്യങ്ങളാണ് ഹൈക്കോടതി പരിസരത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മിഷേലിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മിഷേലിന്റെ ശരീരത്തില്‍ ദേഹോപദ്രവം ഏറ്റതായി തെളിയിക്കുന്നതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതും മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചു.

വഴക്കുണ്ടായി

മരിക്കുന്നതിനു തൊട്ടു തലേ ദിവസം മിഷേലും ക്രോണിനും തമ്മില്‍ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച വിവരമറിയുമെന്ന മുന്നറിയിപ്പോടെയാണ് അന്നു മിഷേല്‍ ഫോണ്‍ ഓഫ് ചെയ്തത്.

മരിച്ച നിലയില്‍ കണ്ടെത്തിയത്

മാര്‍ച്ച് ആറിനാണ് കൊച്ചിക്കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് കലൂരിലെ പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ മിഷേല്‍ പിന്നീട് തിരിച്ചുവന്നില്ല.

കുടുംബം പറഞ്ഞത്

മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം നേരത്തേ പറഞ്ഞത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളം ഉണ്ടായിരുന്നില്ല

മിഷേല്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മകളെ പുറത്തെടുത്തപ്പോള്‍ വയറില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും മിഷേലിന്റെ അമ്മ സൈലമ്മ അന്നു പറഞ്ഞിരുന്

കൂട്ടുകാരികളും പറഞ്ഞു

മിഷേലിന്റേത് ആത്മഹത്യയല്ലെന്നു തന്നെയാണ് അടുത്ത കൂട്ടുകാരികളും നേരത്തേ പറഞ്ഞത്. നല്ല മനോധൈര്യമുള്ള പെണ്‍കുട്ടിയാണ് അവളെന്നും കൂട്ടുകാരികള്‍ പറഞ്ഞതായും സൈലമ്മ വ്യക്തമാക്കിയിരുന്നു.

മര്‍ദ്ദിച്ചിരുന്നു

മിഷേലും ക്രോണിനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ചില സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. പലപ്പോഴായി മിഷേലിനെ ക്രോണിന്‍ മര്‍ദ്ദിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ നേരത്തേ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ക്രോണിനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാവാം മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.

ചിലര്‍ പിന്തുടര്‍ന്നു ?

മിഷേലിനെ കാണാതായ ദിവസം പള്ളിയില്‍ നിന്നു പുറത്തിറങ്ങി പോവുമ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ പിന്തുടര്‍ന്നതായി നേരത്തേ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ആ യുവാക്കളും മിഷേലും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു.

ഫോണും ബാഗും കിട്ടിയില്ല

മരിക്കുമ്പോള്‍ മിഷേലിന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിരുന്നില്ല. ഇതാണ് കേസ് കൂടുതല്‍ നീണ്ടുപോവാന്‍ കാരണം.

English summary
Michael shaji's death: Crime branch is preparing charge sheet.
Please Wait while comments are loading...