കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമണലും സ്വകാര്യമാക്കാമെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കരിമണല്‍ ഖനനം സ്വകാര്യമേഖലയിലും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മൂല്യവര്‍ദ്ധന അത്യാവശ്യമാണ്. അതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടിയേ തീരൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പൊതുമേഖലയെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കരിമണല്‍ ഖനനത്തില്‍ പ്രയോജനകരമായ തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രത്യാശ പ്രകടിപ്പിച്ചിച്ചു.

Oommen Chandy

കരിമണല് ഖനനം സ്വകാര്യ മേഖലയില്‍ അനുവദിക്കാന്‍ വേണ്ടി മാഫിയകള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കൊച്ചിയിലെ സ്വകാര്യ സ്ഥാപനമായ സിഎംആര്‍എല്ലിന് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രാഷ്ട്രീയ ചേരിതിരിവില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു.

മന്ത്രിസഭയിലെ പലരും മാഫിയയുടെ ആനുകൂല്യങ്ങള്‍ പറ്റുന്നവരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. വിഷത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും രംഗത്തെത്തിയിരുന്നു. ആലപ്പുഴ ഡിസി പ്രസിഡന്റ് എഎ ഷുക്കൂറും സ്വകാര്യ. മേഖല.ിലെ കരിമണല്‍ ഖനനത്തിനെതിരായി രംഗത്തുണ്ട്.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും ഇത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും കരിമണല്‍ ഖനനത്തില്‍ സ്വകാര്യ മേഖലെ പരിഗണിക്കാം എന്ന മുഖ്യമന്ത്രിയുടെ നിലപാടിന് കാരണം ബാഹ്യ സമ്മര്‍ദ്ദമാണെന്നാണ് ആരോപിക്കപ്പെടുന്നത്.

English summary
Mineral sand mining can be privatised:CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X