കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മുടെ ബസിൽ മാത്രമല്ല, ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ': ആന്റണി രാജു

Google Oneindia Malayalam News

കണ്ണൂർ: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം, ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോഡ് നടപ്പിലാക്കുന്നതിൽ സാവകാശം നൽകേണ്ടതില്ല എന്ന് ഗതാഗത മന്ത്രി പറഞ്ഞു. പരിശോധന കൂടുതൽ ശക്തമാക്കും. നിയമ ലംഘനം അനുവദിക്കില്ല, എന്നാൽ നിയമപരമായ യാത്ര നടത്തുന്നവർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ksrtc

ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി കണ്ടെത്തി; നയന്‍താരയേയും വിഘ്‌നേഷിനേയും ചോദ്യം ചെയ്‌തേക്കുംഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി കണ്ടെത്തി; നയന്‍താരയേയും വിഘ്‌നേഷിനേയും ചോദ്യം ചെയ്‌തേക്കും

ബസുടമകളുടെ വേട്ടയാടൽ പരാതിയിൽ വസ്തുതയില്ല. ഇരുചക്രവാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താനും പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവം ആണ് ഉത്തരവിട്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽസ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണം എന്നുമായിരുന്നു ഉത്തരവ്. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം ആണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങൾ പാടില്ല എന്നും പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസം ഇല്ലെന്നും കോടതി പറഞ്ഞു.

' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകുന്നതിൽ സാവകാശം നൽകില്ലെന്നും സാവകാശം നൽകണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയം ആക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.

ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കർഷിച്ചു. നിയമലംഘനം കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു.

English summary
Minister Antony Raju against court order not to display advertisement in KSRTC bus too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X