• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം?; സോറി പറഞ്ഞതുകൊണ്ട് തീരുന്ന പ്രശ്‌നമല്ലെന്ന് മന്ത്രി റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ വിഴിഞ്ഞം തുറമുഖ വിരുദ്ധ നിര്‍മ്മാണ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.

അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മുതല്‍ നിരവധി പേര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്ദുറഹിമാന്‍മാര്‍ ഉള്‍പ്പെടെ ജീവന്‍ കൊടുത്തിട്ടാണ് ഈ രാജ്യത്തിന് സ്വാതന്ത്രം ലഭിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വാക്കുകളിലേക്ക്.

1

വിഴിഞ്ഞം വിഷയത്തില്‍, പറയേണ്ടത് മുഴുവന്‍ പറഞ്ഞ്, ഉദ്ദേശിച്ചത് പോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യം വച്ചിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുന്നത്. എന്നിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.കൊറോണ വൈറസ് ബാധിച്ച ഒരാള്‍ പ്രോട്ടോക്കോള്‍ പ്രകാരം സമൂഹത്തില്‍ ഇറങ്ങാന്‍ പാടില്ല. സമൂഹത്തലിറങ്ങി അത് മറ്റുള്ളവര്‍ക്ക് കൂടി പരത്തിയതിനുശേഷം സോറി പറയുന്നതില്‍ എന്താണര്‍ത്ഥമുള്ളത്.

2

ഇത് വളരെ ബോധപൂര്‍വ്വമാണ്. മുസ്ലീം നാമധാരികളെ ഒറ്റതിരിഞ്ഞ് മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണം നടത്തുന്നത് സംഘപരിവാറാണ്. ആ സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകള്‍ക്കൊപ്പം നിന്നുകൊണ്ടാണ് അത് പറഞ്ഞിരിക്കുന്നത് എന്നുള്ളത് വ്യക്തമാണ്.

3

അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മുതല്‍ നിരവധി പേര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്ദുറഹിമാന്‍മാര്‍ ഉള്‍പ്പെടെ ജീവന്‍ കൊടുത്തിട്ടാണ് ഈ രാജ്യത്തിന് സ്വാതന്ത്രം ലഭിച്ചിട്ടുള്ളത്.

4

ഇന്ത്യ-പാകിസ്ഥാന്‍ വിഭജന സമയത്ത് മുസ്ലീം നാമധാരികളൊക്കെ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നുള്ള ഒരു കുപ്രചരണം നടന്ന ഘട്ടത്തില്‍ അതിനെ പരിഹസിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ വളരെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ വേണ്ടി ഞാനെന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നുള്ളത് വൈ മൂ ബ പണിക്കര്‍ എന്നാക്കി മാറ്റണോ എന്നാണ് അദ്ദേഹം പറഞ്ഞത്.

5

ഇത് കേരളമാണെന്നും കേരളത്തിന്റെ മണ്ണിന്റെ പ്രത്യേകത മതനിരപേക്ഷ മണ്ണാണെന്നുമുള്ള തിരിച്ചറിവാണ് സോറിയിലേക്കെത്തിയത്. നാളെ കേരളത്തില്‍ ഇത്തരം വൃത്തിക്കേടുകള്‍ വിളിച്ചുപറഞ്ഞ് സോറി പറയാത്ത നിലയിലേക്ക് ജനങ്ങളുടെ മനസ്സിനെ മാറ്റിയെടുക്കുകയാണ്. ആ നിലയിലേക്ക് മണ്ണിനെ പാകപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.

6

സമരക്കാര്‍ തീവ്രവാദികളോ? ദേശാഭിമാനി പുറത്തുവിട്ട ചിത്രത്തില്‍ മന്ത്രിയുടെ സഹോദരന്‍: വിഡി സതീശന്‍സമരക്കാര്‍ തീവ്രവാദികളോ? ദേശാഭിമാനി പുറത്തുവിട്ട ചിത്രത്തില്‍ മന്ത്രിയുടെ സഹോദരന്‍: വിഡി സതീശന്‍

വളരെ ബോധപൂര്‍വ്വം ഇത്തരം പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ല എന്നുള്ളത് വലിയ അത്ഭുതം സൃഷ്ടിക്കുന്നു യു ഡി എഫ് നേതൃത്വത്തിലെ പലരും ഇതിനെതിരെ മിണ്ടിയിട്ടില്ല, അത് എന്തുകൊണ്ട് എന്നുള്ളത് സമൂഹം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. വളരെ ബോധപൂര്‍വ്വം ജനങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്താനും രാജ്യത്ത് മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണത്തിനെ ഏറ്റുപിടിക്കാനുമാണ് ഈ വിഷം തുപ്പിയിട്ടുള്ളത്. അത് ഒരു സോറി പറഞ്ഞതുകൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

English summary
Minister Muhammad Riyas against Vizhinjam protest committee convener Father Theodesias D'Cruz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X