'അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങള്‍'; വിനായകന്റെ പരാമര്‍ശത്തോട് യോജിപ്പില്ല: മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ പരാമര്‍ശത്തില്‍ യോജിപ്പില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇത്തരം പരാമര്‍ശങ്ങളുടെയൊന്നും പുറകെ പോകേണ്ടെന്നും അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങളാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിനായകന്റെ പരാമര്‍ശത്തിനിടെ ചലച്ചിത്ര മേഖലയില്‍ നിന്ന് അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സെക്രട്ടറിയേറ്റ് പിആര്‍ ചേംബറിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഈ വര്‍ഷം മത്സരത്തിനുണ്ടായിരുന്നു.

'ന്നാ താന്‍ കേസ് കൊട് ' ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. 'നന്‍ പകല്‍ നേരത്ത് മയക്കം' ആണ് മികച്ച ചിത്രം. (സംവിധായകന്‍ - ലിജോ ജോസ് പെല്ലിശേരി, നിര്‍മ്മാതാവ് - ജോസ് സെബാസ്റ്റ്യന്‍). വിന്‍സി അലോഷ്യസ് (ചിത്രം - രേഖ), മമ്മൂട്ടി (ചിത്രം - നന്‍പകല്‍ നേരത്ത് മയക്കം) എന്നിവരാണ് മികച്ച നടീനടന്‍മാര്‍.
മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍. (ചിത്രം - അറിയിപ്പ്). രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച തിരക്കഥാകൃത്ത് (ചിത്രം - ന്നാ താന്‍ കേസ് കൊട്). റഫീക്ക് അഹമ്മദ് മികച്ച ഗാനരചയിതാവ്. എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. മൃദുലാ വാര്യര്‍, കപില്‍ കപിലന്‍ എന്നിവരാണ് മികച്ച പിന്നണി ഗായികാ ഗായകന്‍മാര്‍. പോളി വില്‍സണും ഷോബി തിലകനുമാണ് മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്റുകള്‍. കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായത്.
154 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ കുട്ടികളുടെ വിഭാഗത്തിലാണ് എട്ടു ചിത്രങ്ങള്‍. പ്രാദേശിക വാര്‍ത്തകള്‍ പ്രാഥമികതലത്തില്‍ നേമം പുഷ്പരാജ്, കെ.എം. മധുസൂധനന്‍ എന്നിവര്‍ അദ്ധ്യക്ഷരായ രണ്ടു ജൂറികള്‍ വിലയിരുത്തിയ 49 ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമുണ്ടായതായി ജൂറി അദ്ധ്യക്ഷന്‍ ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് പറഞ്ഞു .












Click it and Unblock the Notifications