കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘ഗവർണറോട് തോറ്റതിന് യുപിയോടോ..,അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍, ഇത് കാപട്യം'; വി മുരളീധരൻ

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിലെ സർവ്വകലാശാലകളെ കുറിച്ചുള്ള ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മല്‍സരിക്കുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.

'ബനാറസ് സര്‍വകലാശാലയും അലിഗര്‍ സര്‍വകലാശാലയും ഐഐടി കാണ്‍പൂരും പോലെ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍.ഉത്തര്‍പ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത് ', എന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഗവർണറോട് തോറ്റതിന് യുപിയോടെ


'ഗവർണറോട് തോറ്റതിന് യു.പിയോടോ ! അധികാരത്തിന്‍റെ ഗര്‍വും അഴിമതിയോടുള്ള ആര്‍ത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂര്‍ണമായും അന്ധരാക്കിയിരിക്കുന്നു. ബഹു. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മല്‍സരിക്കുകയാണ്.ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളെല്ലാം മോശമാണെന്നാണ് ധനമന്ത്രി ബാലഗോപാലിന്‍റെ കണ്ടെത്തല്‍.

അന്ന് ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി എസിനെ മറക്കാന്‍ കഴിയില്ല: പിറന്നാള്‍ ആശംസകളുമായി കെകെ രമഅന്ന് ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി എസിനെ മറക്കാന്‍ കഴിയില്ല: പിറന്നാള്‍ ആശംസകളുമായി കെകെ രമ

രാജ്യത്തിന്റെ അഭിമാനമായ സർവ്വകലാശാലകൾ


ബനാറസ് സര്‍വകലാശാലയും അലിഗര്‍ സര്‍വകലാശാലയും ഐഐടി കാണ്‍പൂരും പോലെ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍..ഏതോ സര്‍വകലാശാലയില്‍ സുരക്ഷാജീവനക്കാരന്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതാണ് യുപിയില്‍ എല്ലാം മോശമെന്ന ബാലഗോപാലിന്‍റെ കണ്ടെത്തലിന് പിന്നില്‍ !

കേരളത്തിലെ സർവ്വകലാശാലകൾ

ബാലഗോപാലിന്‍റെ സര്‍ക്കാര്‍ ഭരിക്കുമ്പോളാണ് കേരളത്തിലെ ഒരു കോളേജില്‍ വിദ്യാര്‍ഥിനിയെ കാമ്പസില്‍ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്,മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ മുന്നില്‍ മലയാളിയുടെ മാനം കളയുന്നതായിരുന്നു..അതുകൊണ്ട് കേരളത്തിലെ സര്‍വകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ ?ഉത്തര്‍പ്രദേശുകാരനായതിനാല്‍ ദേവികുളം സബ് കളക്ടര്‍ മോശക്കാരനാ ണെന്ന് എംഎം മണി ആക്രോശിക്കുന്നു.

ദിലീപിന്റെ ചടുലനീക്കം; അതിജീവിതയുടെ ആവശ്യത്തിനെതിരെ വീണ്ടും സുപ്രീം കോടതിയിൽ, നിർണായകംദിലീപിന്റെ ചടുലനീക്കം; അതിജീവിതയുടെ ആവശ്യത്തിനെതിരെ വീണ്ടും സുപ്രീം കോടതിയിൽ, നിർണായകം

കമ്മ്യൂണിസ്റ്റ് നേതാക്കൾ വെല്ലുവിളിക്കുന്നത്

"വണ്‍ ടൂ ത്രീ" എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തര്‍പ്രദേശുകാര്‍ക്ക് സംസ്കാരമില്ലെന്ന് പറയുന്നത് ! ഉത്തര്‍പ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത് .പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്മ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നത്', വി മുരളീധരൻ പറഞ്ഞു.

സിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്: ഹിമാചലില്‍ പുതിയ കരുനീക്കം, സ്ഥാനാർത്ഥിയായേക്കുംസിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്: ഹിമാചലില്‍ പുതിയ കരുനീക്കം, സ്ഥാനാർത്ഥിയായേക്കും

ധമനന്ത്രി ഗവർണർക്കെതിരെ രംഗത്തെത്തിയത്.

ഇന്നലെയായിരുന്നു ധമനന്ത്രി ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ സർവകലാശാലകൾ കണ്ടുവരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഇവിടുത്തെ ജനാധിപത്യം ഉൾക്കൊള്ളാൻ അവർക്കാവില്ലെന്നും കാര്യവട്ടം കാമ്പസിൽ നടന്ന പരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു.

English summary
Minister V Muraleedharan against KN Balagopal About his Comment Against Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X