Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നിന്ന് സന ഫാത്തിമ വിളിച്ചു; മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി വൈറല്‍... കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടല്‍ ജനപ്രീതി നേടുന്നു. മലപ്പുറത്ത് നിന്ന് വിളിച്ച വിദ്യാര്‍ഥിനിയുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട വിഷയമാണ് വിദ്യാര്‍ഥിനി ഉന്നയിച്ചത്. വിഷയം കാര്യമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി കുട്ടിയുടെ കുടുംബ കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് സംസാരം അവസാനിപ്പിച്ചത്. മന്ത്രിയുടെ സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

1

മലപ്പുറത്ത് നിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥിനി ഫാത്തിമ സനയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിളിച്ചത്. പാഠ്യേതര വിഷയങ്ങള്‍ക്കും എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവയ്ക്കും നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണ ഇല്ല എന്ന പുതിയ തീരുമാനം വിഷമമുണ്ടാക്കിയെന്നും ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് ഫാത്തിമയുടെ ആവശ്യം.

2

പ്ലസ് വണ്‍, പ്ലസ് ടു പഠന വേളയില്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സില്‍ അംഗമായിരുന്നു സന. ഇതിന്റെ ഭാഗമായുള്ള മൂന്ന് പരീക്ഷകള്‍ കോട്ടയ്ക്കലില്‍ പോയാണ് എഴുതിയത്. കൊറോണ കാലത്തും വിഷമം സഹിച്ച് പരീക്ഷ എഴുതിയത് ഗ്രേസ് മാര്‍ക്ക് പ്രതീക്ഷിച്ചായിരുന്നു. എന്നാല്‍ അതിന് ശേഷമാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി പുതിയ ഉത്തരവ് വന്നത്. ഇത് പുനഃപ്പരിശോധിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടു.

3

കൊവിഡ് ആയതിനാല്‍ പാഠ്യേതര വിഷയങ്ങളില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നാണ് ലഭിച്ച പൊതുവായ റിപ്പോര്‍ട്ട് എന്നു മന്ത്രി പറഞ്ഞു. എന്നാല്‍ സ്‌കൗട്ട് ആന്റ് ഗൈഡിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികള്‍ ചെയ്ത ഒട്ടേറെ കാര്യങ്ങളുണ്ടെന്നും പൂര്‍ണമായും മാര്‍ക്ക് നല്‍കിയില്ലെങ്കിലും കുറച്ച് മാര്‍ക്കെങ്കിലും അനുവദിക്കണമെന്നും സനയുടെ അഭ്യര്‍ഥിച്ചു.

4

60 മാര്‍ക്കാണ് ഗ്രേസ് ആയി നല്‍കുക. കൊവിഡ് കാരണം മാറ്റി നിര്‍ത്തിയാല്‍ 30 മാര്‍ക്കെങ്കിലും നല്‍കാന്‍ തയ്യാറാകണം. എന്‍എസ്എസ്, എന്‍സിസി പോലെ സ്‌കൗട്ട് ആന്റ് ഗൈഡിനെ ഉന്നത പഠന വേളയില്‍ പരിഗണിക്കുന്നില്ല എന്ന പരാതിയും സന ഉന്നയിച്ചു. ഒന്നിന് പിറകെ ഒന്നായി സന ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും യാതൊരു തടസവും പറയാതെ മന്ത്രി എല്ലാം കേട്ടു.

5

ഗ്രേസ് മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കാമോ എന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് നേരെ ചൊവ്വേയുള്ള മറുപടിയാണ് മന്ത്രി നല്‍കിയത്. ഉറപ്പിക്കാറായിട്ടില്ല. ഒട്ടേറെ പേര്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണത്. എനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല. വിഷയം പ്രാധാന്യത്തോടെ പരിഗിണിക്കുമെന്നും മന്ത്രി പറഞ്ഞു.

6

പിതാവ് ഹൃദയാഘാതം വന്ന് ചികില്‍സ തുടരുന്ന വ്യക്തിയാണെന്നും സംസാര മധ്യേ ഫാത്തിമ സന പറഞ്ഞിരുന്നു. പിതാവിന്റെ ജോലിയും മറ്റും മന്ത്രി ചോദിച്ചറിഞ്ഞു. ചെന്നൈയിലായിരുന്നു സനയുടെ പിതാവ്. അസുഖം വന്ന ശേഷം തിരിച്ചുപോയിട്ടില്ല. ഗ്രേസ് മാര്‍ക്ക് വിഷയത്തില്‍ മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷിച്ചിരിക്കുകയാണ് സനയും സമാന ആവശ്യമുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും.

7

പാലക്കാട് നിന്ന് വിദ്യാര്‍ഥിനി പഠന ആവശ്യം ഉന്നയിക്കാന്‍ കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ച സംഭവം കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. കുട്ടിയ്ക്ക് മുകേഷ് നല്‍കിയ മറുപടിയാണ് വിവാദമായത്. സഹായം ചോദിച്ചു വിളിക്കുന്നവരോട് ജനപ്രതിനിധി ഇങ്ങനയല്ല പെരുമാറേണ്ടത് എന്നായിരുന്നു മുകേഷിനെതിരായ ജനവികാരം.

മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+