Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് തിരുവോണം മുന്നില്‍കണ്ട് ആര്‍എസ്എസ്-ബിജെപി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു: വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവോണം മുന്നില്‍കണ്ട് സംസ്ഥാനത്താകെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍ എസ് എസ് - ബി ജെ പി ശ്രമമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം വഞ്ചിയൂരെ സംഭവവും തുടര്‍ന്ന് സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും അതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീട് ആക്രമിച്ചതും എല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.

സി പി എം സംസ്ഥാന നേതാവായ ആനാവൂര്‍ നാഗപ്പനെതിരെ വധശ്രമം തന്നെയാണ് നടന്നിരിക്കുന്നത്. സാധാരണ അദ്ദേഹം വിശ്രമിക്കുന്ന റൂമിന്റെ ചില്ലുകള്‍ ആണ് തകര്‍ത്തത്. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിടിയിലായവരില്‍ ഒരു പ്രതി ആനാവൂര്‍ നാഗപ്പന്റെ വീടിന് അടുത്തുള്ളയാളാണ്.

v sivamkutty

ഉത്സവ സീസണുകളില്‍ എല്ലാം ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവങ്ങളും. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ബി ജെ പിയുടെ ആര്‍ എസ് എസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ഉണ്ട്. സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് ശ്രമം. ഈ പ്രകോപനങ്ങളില്‍ സി പി എം പ്രവര്‍ത്തകര്‍ വീഴരുത്. അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങളില്‍ പൊലീസ് നോക്കുക്കുത്തിയായി നിലകൊള്ളുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു. അക്രമമുണ്ടായലുടന്‍ പ്രതികളെ സി പി എം പ്രഖ്യാപിക്കുന്നതാണ് രീതി. നേതാക്കള്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുകയാണ് പോലീസ്.

ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍

സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബി ജെ പിക്ക് പങ്കില്ല. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്. പൊലീസിന്റെ പണി ഇ പി ജയരാജന്‍ ചെയ്യേണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് പൊലീസിന് സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഏ കെ ജി സെന്റര്‍ ആക്രമണം നടത്തിയവര്‍ ആവിയായി പോയോ എന്നും വി. മുരളീധരന്‍ ചോദിച്ചു. വഞ്ചിയൂര്‍ എബിവിപി കാര്യാലയം ആക്രമിച്ചവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്നും മന്ത്രി ചോദിച്ചു. സ്വന്തം പാര്‍ട്ടിയുടെ ഓഫീസിനുപോലും സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയാത്തവര്‍ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നും ആഭ്യന്തരവകുപ്പ് സ്വന്തം വീഴ്ചകള്‍ ആദ്യം പരിശോധിക്കട്ടെയെന്നും മന്ത്രി പ്രതികരിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ വിവാദത്തിന് പ്രസക്തിയില്ല. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മന്ത്രിക്ക് എവിടേയും ഏത് ചടങ്ങിനുമെത്താമെന്നും വി മുരളീധരന്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ കേന്ദ്രം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വഞ്ചിയൂരിലെ എ ബി വി പി കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്രമന്ത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+