മൊബൈൽ സിം ആധാര്‍ ലിങ്കിംഗ്;തൊഴിലാളിക്കും കിട്ടി എട്ടിന്‍റെ പണി

  • Posted By:
Subscribe to Oneindia Malayalam

വടകര : മൊബൈൽ സിം ആധാര്‍ ലിങ്കിംഗ് ഒരുക്കിയ ചതി കെണിയില്‍ പെടുന്നവരില്‍ സാധാരണക്കാരും.മരുതോങ്കരയില്‍ തൊഴിലാളിക്കും കിട്ടി എട്ടിന്‍റെ പണി.

മൊബൈൽ സിം ആധാറുമായി ലിങ്ക് ചെയ്ത തൊഴിലുറപ്പ് തൊഴിലാളിയുടെ വേതനം എയർടെൽ ബാങ്കിങ്ങിലേക്ക് മാറിയതായി പരാതി. മരുതോങ്കര തൂവ്വാട്ട പൊയിലിലെ പാലോറ ജാനുവിനാണ് (62)സെപ്റ്റംബർ മാസത്തെ വേതനം പഞ്ചായത്ത് ആധാർ നമ്പറിലേക്ക് അയച്ചപ്പോൾ എയർ ടെൽ ബാങ്കിങ്ങിലേക്ക് മാറിയത്.

adhar

നേരത്തേ മരുതോങ്കര ഗ്രാമീൺ ബാങ്കിലേക്ക് വന്നു കൊണ്ടിരുന്ന പണമാണ് ആധാറുമായി ഫോൺ ലിങ്ക് ചെയ്തതോടെ മൊബൈൽ കമ്പനിക്ക് പോയത്. മൂവായിരത്തി ഒരുനൂറ്റിനാൽപ്പത്തിനാല് രൂപയാണ് എയർടെല്ലിലേക്ക് എത്തിയത്.
താൻ അറിയാതെ പണം എങ്ങനെ എയർടെല്ലിലേക്ക് മാറിയെന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജാനു കലക്ടർക്ക് പരാതി നൽകി.
മരുതോങ്കര പഞ്ചായത്തിൽ ഇത്തരത്തിൽ കൂടുതൽ സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമേറിയ വിഷയമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി പറഞ്ഞു.

തൊഴിലുറപ്പ് വേതനം തന്നെ കുടിശികയായി തുടരുമ്പോൾ കിട്ടിയപണം നഷ്ടപ്പെടുന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mobile sim linking with Adhar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്