'മോദി,ടാറ്റാ,ഗുഡ്ബൈ..ഗുജറാത്തല്ല ഇന്ത്യ എന്ന് ജൂൺ 4 ന് മനസിലാകും';ടി സിദ്ധിഖ്
കോഴിക്കോട്: ഉത്തരേന്ത്യയിലടക്കം രാജ്യത്ത് കാറ്റ് മാറി വീശിക്കഴിഞ്ഞുവെന്ന് ടി സിദ്ധിഖ് എംഎൽഎ. ഇന്ത്യാ മുന്നണി അധികാരം ഉറപ്പിച്ച് മുന്നോട്ട് പോകുകയാണ്. ചെയ്തു കൂട്ടിയ പാപങ്ങൾക്കു ജയിലിൽ പോകാൻ ഭയമുള്ളവരുടെ വെപ്രാളമാണ് ഓരോ ദിവസവും മോഡിയിൽ നിന്നും അമിത് ഷായിൽ നിന്നും വരുന്ന പ്രസ്ഥാവകൾ. ഗുജറാത്തല്ല ഇന്ത്യ എന്ന് ജൂൺ 4 ന് അവർക്ക് ബോധ്യമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം പറഞ്ഞ വിദ്വേഷ വർഗീയ പരാമർശങ്ങൾ, കോൺഗ്രസ് രാമക്ഷേത്രം പൊളിക്കുമെന്ന പ്രസ്താവനകളടക്കം കോൺഗ്രസിനെതിരെനടത്തിയ പരാമർശങ്ങൾ. എന്നിട്ടും രക്ഷയില്ല എന്ന് ബോധ്യമായിട്ടുണ്ട്. ഇപ്പോഴും മോഡിക്കും അമിത് ഷായ്ക്കും മനസ്സിലാകാത്തതാണ് ഇന്ത്യ എന്ന മഹാരാജ്യം. എല്ലാം ഗുജറാത്തിലേത് പോലെ എന്ന് വിശ്വസിച്ച് അവർ രണ്ട് പേരും മുന്നോട്ട് പോകുകയാണ്. എന്നാൽ എല്ലാ ബിജെപിക്കാരും അങ്ങനെയാവാൻ വഴിയില്ല.

2014 ൽ അധികാരത്തിൽ വന്നത് വർഗീയത കൊണ്ട് മാത്രമല്ല; അന്നത്തെ യുപിഎ സർക്കാരിനെതിരെ വ്യാപകമായി അഴിമതി സർക്കാർ എന്ന ലേബൽ ഉണ്ടാക്കിയെടുക്കുന്നതിന് മാധ്യമങ്ങളും കോടതികളുമടക്കം സഹായിച്ചപ്പോൾ ഗുജറാത്തിൽ നടന്ന വികസനം രാജ്യത്ത് നടക്കാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് കൂടിയാണ്. (ഗുജറാത്തിൽ ഒരു വികസനവും നടന്നിട്ടില്ല) സംഘ്പരിവാറിനെ രാജ്യത്ത് വളർത്തിയ അദ്വാനിയും ജോഷിയുമടക്കമുള്ള നേതാക്കളെ പിന്നിലേക്ക് മാറ്റി നിർത്തി രാജ്യവും പാർട്ടിയും മോദിയും അമിത് ഷായും വീതം വച്ച് എടുത്ത് തുടങ്ങിയ അകത്തും പുറത്തുമുള്ള ഭരണം ഇന്ത്യയെ ഗുജറാത്ത് ആക്കാൻ ശ്രമിച്ചു. 2019 ൽ വീണ്ടും വിജയിച്ചപ്പോൾ ഒരവസരം കൂടി വോട്ടർമാർ കൊടുത്തു. എന്നാൽ ആ വോട്ടെല്ലാം വർഗീയമായ വോട്ടാണെന്ന് പറയാൻ കഴിയില്ല. ഈ മനുഷ്യൻ നമ്മുടെ ജീവിതം സുന്ദരമാക്കും എന്ന ദരിദ്രരുടെ വിശ്വാസമായിരുന്നു.
15 ലക്ഷം അക്കൗണ്ടിൽ വരുമെന്ന് പ്രതീക്ഷിച്ചവർ, അച്ഛാദിൻ പ്രതീക്ഷിച്ചവർ, കണ്ടത് രാജ്യം കോർപ്പറേറ്റുകൾക്ക് വിറ്റ് തുലയ്ക്കുന്നത്. സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച് എല്ലാം 22 കോടീശ്വരൻമാർക്ക് മാത്രം പതിച്ച് നൽകി. എല്ലാ മേഖലയിലും രാജ്യത്തെ പിന്നിലാക്കി, ഒപ്പം രാജ്യത്തെ ബ്രിട്ടീഷുകാർക്ക് സമാനമായി വിഭജിക്കാൻ ശ്രമിച്ചു. ഒരു പ്രധാനമന്ത്രി എവിടേയും ഇത്ര അധഃപ്പതിച്ചിട്ടില്ല എന്ന് ഈ തിരഞ്ഞെടുപ്പിലെ പ്രസ്താവനകൾ മാത്രം നോക്കിയാൽ മതി.
ഇന്ത്യൻ ജനത മറ്റൊരു നേതാവിനെ അന്വേഷിക്കുകയായിരുന്നു. അവരുടെ കൂടെ നിൽക്കുന്ന, ചേർത്ത് നിർത്തുന്ന, അവരെ കേൾക്കുന്ന, പരിഹാരങ്ങൾ കാണുന്ന ഒരു നേതാവിനെ, മങ്കി ബാത്തിന് പകരം ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്ന നേതാവിനെ അവർ കാത്തിരിക്കുകയായിരുന്നു. അവർക്ക് മുന്നിൽ രാഹുൽ ഗാന്ധി സൂര്യശോഭയോടെ തിളങ്ങിയതോടെ പൊള്ളയായ മോഡി എന്ന ബിംബം തകർന്നു കഴിഞ്ഞു.
സത്യവും വ്യാജവും ഏതാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. 15 ശതമാനം മാത്രം വരുന്ന മുസ്ലിമിനെ ചൂണ്ടിക്കാണിച്ച് 80 ശതമാനം വരുന്ന പാവം ഹിന്ദു സമൂഹത്തെ ഭീഷണിപ്പെടുത്തലല്ല രാഷ്ട്രീയം എന്ന് ജനങ്ങൾ മോഡിയെ ഈ തിരഞ്ഞെടുപ്പിൽ പഠിപ്പിക്കും. തൊഴിലില്ലായ്മയും, വിലക്കയറ്റവും, ആരോഗ്യവും, ജീവിത നിലവാരവും, വിദ്യാഭ്യാസവുമൊക്കെയാണ് ജനങ്ങളുടെ പ്രശ്നം. ആ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന നേതാവിനെ ജനങ്ങൾ കേൾക്കാൻ തുടങ്ങി.
ഉത്തരേന്ത്യയിലടക്കം രാജ്യത്ത് കാറ്റ് മാറ്റി വീശിക്കഴിഞ്ഞു. ഇന്ത്യാ മുന്നണി അധികാരം ഉറപ്പിച്ച് മുന്നോട്ട് പോകുകയാണ്. ചെയ്തു കൂട്ടിയ പാപങ്ങൾക്കു ജയിലിൽ പോകാൻ ഭയമുള്ളവരുടെ വെപ്രാളമാണ് ഓരോ ദിവസവും മോഡിയിൽ നിന്നും അമിത് ഷായിൽ നിന്നും വരുന്ന പ്രസ്ഥാവനകളിൽ നിന്ന് വ്യക്തം. നാം ഒരൊറ്റ ജനത എന്ന നിലയിൽ ഇന്ത്യ വീണ്ടും മുന്നോട്ട് പോകും. ഭിന്നിപ്പിച്ചു ഭരിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരെ ആട്ടിപ്പായിച്ച ഇന്ത്യക്കാർക്ക് എന്ത് മോഡി? ഗുജറാത്തല്ല ഇന്ത്യ എന്ന് ജൂൺ 4 ന് അവർക്ക് ബോധ്യമാകും. രഹസ്യമായി പല ബിജെപിക്കാരും അന്ന് ഇന്ത്യൻ ജനതയുടെ വിധിയിൽ കൈയ്യടിക്കും.
Khatam Bye Bye Tata Goodbye'.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications