കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിറക്-കാളവണ്ടി യുഗത്തിലേക്ക് ഇന്ത്യൻ ജനതയെ നയിച്ച ഭരണാധികാരിയായി മോദി അറിയപ്പെടും:പത്മജ വേണുഗോപാല്‍

Google Oneindia Malayalam News

കൊച്ചി: സാധാരക്കാർക്ക് ഇരുട്ടടിയായി വീണ്ടും ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 1000 രൂപയ്ക്കു മുകളിലെത്തി. സംസ്ഥാനത്ത് 1006.50 രൂപയാണ് ഒരു സിലിണ്ടറിന് നല്‍കേണ്ടത്. വാണിജ്യ സിലിണ്ടറിന് ഞായറാഴ്ച 103 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും ഉയർത്തിയത്. അതേസമയം നിരക്ക് വർധനവില്‍ കേന്ദ്ര സർക്കാറിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷ പാർട്ടികള്‍ ഉയർത്തുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ രൂക്ഷ വിമർശനവുമായി ഇതിനോടകം രംഗത്ത് എത്തികഴിഞ്ഞു. പാചക വാതക വില കൂട്ടി "വിറക് യുഗത്തിലേക്കും", ഇന്ധന വില കൂട്ടി "കാളവണ്ടി യുഗത്തിലേക്കും " ഇന്ത്യൻ ജനതയെ നയിച്ച ഭരണാധികാരി ആയി നരേന്ദ്ര മോദി അറിയപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ വിമർശിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു; ഇപ്പോള്‍ വീണ്ടും മുറുകുന്നു: ബൈജു കൊട്ടാരക്കരതേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു; ഇപ്പോള്‍ വീണ്ടും മുറുകുന്നു: ബൈജു കൊട്ടാരക്കര

പാചക വാതക വില കൂട്ടി "വിറക് യുഗത്തിലേക്കും", ഇന്ധന വില കൂട്ടി "കാളവണ്ടി യുഗത്തിലേക്കും " ഇന്ത്യൻ ജനതയെ നയിച്ച ഭരണാധികാരി ആയി നരേന്ദ്ര മോദി അറിയപ്പെടും...

കോൺഗ്രസ് സർക്കാർ ഭരണം വിട്ട് ഒഴിയുമ്പോൾ 414 രൂപ ആയിരുന്ന പാചക വാതക വില ഇന്ന് 1006 രൂപയിൽ ബി ജെ പി ഭരണത്തിൽ എത്തി..കോൺഗ്രസ് നയിച്ച യു പി എ ഗവണ്മെന്റ് നൽകിയിരുന്ന സബ്‌സിഡി ബി ജെ പി ഗവൺമെന്റ് നിർത്തലാക്കി..592 രൂപ ആണ് മോദിജി 8 വർഷം കൊണ്ട് കൂട്ടിയത്, അതായത് 143 % വർദ്ധനവ്..!!!

cover

2013 ൽ മോദി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ നിരന്തരം നടത്തിയ പ്രസംഗം ഇതായിരുന്നു.""കോൺഗ്രസ് ഭരണത്തിൽ ഗ്യാസ്, പെട്രോൾ, ഡീസൽ വില അതി ഭീമമായി കൂടുന്നത് കൊണ്ട് വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്‌...ഇന്ധന വില വർദ്ധനവ്, പാചക വാതക വില വർദ്ധനവ് എന്റെ സംസ്ഥാനമായ ഗുജറാത്തിലെ ജനങ്ങൾക്ക്‌ താങ്ങാൻ കഴിയുന്നില്ല . ""കോൺഗ്രസിനെ പുറത്താക്കി BJP ക്ക്‌ ഭരണം തരൂ.. പെട്രോൾ 50 രൂപയ്ക്കു തരാം, പാചക വാതകം 250 രൂപക്ക്‌ തരാം.. അങ്ങനെ "ഞങ്ങൾ നിങ്ങൾക്ക് അച്ചാ ദിൻ തരാം..."" എന്നായിരുന്നു അന്ന് ബിജെപിയും മോദിയും നടത്തിയ പ്രചരണം...

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

പക്ഷെ 2014 ൽ അധികാരം ലഭിച്ച അന്നുമുതൽ ജനത്തെ കൊള്ളയടിക്കൽ മോദി സർക്കാർ ആരംഭിച്ചു... ഇന്നും കൊള്ളയടി തുടരുന്നു... ജനങ്ങൾക്ക്‌ യാതൊരു ആശ്വാസവും നൽകാതെ ജനത്തെ പിഴിയുന്ന ജനദ്രോഹ സർക്കാർ ആണ് നരേന്ദ്രമോദിയുടെ ഈ സർക്കാർ..

എന്തു.കൊണ്ട് ഇങ്ങനെ വില കൂട്ടുന്നു എന്ന് ചോദിച്ചാൽ മോദിക്ക് കൃത്യം ആയ മറുപടി ഉണ്ട്‌ "നെഹ്‌റു ".. മോദി ഭരണം ഇന്ത്യയെ ശ്രീലങ്ക ആക്കുമോ എന്ന് ഭയപ്പെടേണ്ട അവസ്ഥയിൽ ഇന്ത്യൻ ജനത എത്തി... "കോൺഗ്രസിനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ..

English summary
Modi will be known as ruler who led Indian people into wood-and-bullock era: Padmaja Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X