മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ്: സർക്കാർ തീരുമാനത്തിന് എതിരായ ഹർജികൾ തള്ളി
കൊച്ചി: നടൻ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ്, പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരായ ഹർജികൾ തള്ളി കോടതി. കേസ് പരിഗണിച്ച പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജികൾ തള്ളിയത്.
ഈ കേസ് ഇനി തുടരുന്നതിൽ കാര്യമില്ല. പിൻവലിക്കാൻ അനുവദിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഏലൂര്‍ സ്വദേശി ആയ എ എ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥനും റാന്നി സ്വദേശിയും ആയ ജയിംസ് മാത്യുവും കോടതിയൽ സമര്‍പ്പിച്ച ഹർജികൾ ആണ് കോടതി തളളിയത്.

ഹർജിക്കാർക്ക് ഇത്തരം ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ല. പൊതു പണം ഉൾപ്പെട്ട കേസല്ല. അതിനാൽ തന്നെ ഹർജിക്കാർക്ക് ഇടപെടാൻ സാധിക്കില്ല എന്നും സർക്കാർ കോടിയിൽ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണ് ഈ ഹര്‍ജികളില്‍ നടപടി തുടരുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ വാദം അംഗീകരിച്ച് ആയിരുന്നു കോടതി ഹര്‍ജികള്‍ തള്ളാൻ തീരുമാനം എടുത്തത്.

എന്നാൽ, നടന്‍ മോഹന്‍ലാലിന് അനധികൃത ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നൽകിയ ഹർജികൾ പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. എന്നാൽ, പിടിച്ച് എടുത്ത ആനക്കൊമ്പുകള്‍ അനധികൃതം ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റിന് മുഖ്യ വന പാലകൻ ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ടുളള ഹർജികളൾ ആണ് ഹൈക്കോടതിയിൽ ഉളളത്.

മോഹന്‍ലാല്‍ ഒന്നാം പ്രതിയായ കേസ് ആണിത്. എന്നാൽ, പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസില്‍ തീരുമാനം ഉണ്ടായ ശേഷം ഹര്‍ജി പരിഗണിക്കാം എന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നത്. കൊച്ചിയിലെ വീട്ടിൽ നിന്നും ആണ് ആനക്കൊമ്പ് പിടിച്ച് എടുത്തത്. ഇൻകം ടാക്സിന്റെ നേതൃത്വത്തിൽ ആയിരുന്നു മോഹൻ ലാലിന്റെ വീട്ടിൽ പരിശോധന നടന്നത്. ഈ പരിശോധനയിൽ കണ്ടെത്തിയ ആനക്കൊമ്പ് തുടർന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു.

2012 - ലാണ് സംഭവം നടന്നിരുന്നത്. പിടിച്ച് എടുത്ത ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്ന വ്യക്തിയിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ് എന്നതായിരുന്നു നടൻ മോഹൻ ലാലിന്റെ വാദം. ഇത് സംബന്ധിച്ച കേസ് റദ്ദാക്കിയതിന് ശേഷം നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ യു ഡി എഫ് സർക്കാറിന്റെ ഭരണ കാലത്ത് അനുമതി നൽകി.

ഇതിന് പിന്നാലെ കേസ് പിൻവലിക്കാൻ എതിർപ്പില്ല എന്ന് കാണിച്ച് എൽ ഡി എഫ് സർക്കാരും രംഗത്ത് എത്തി. എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തിന് എതിരെ ഉളള ഹർജികൾ ആണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്. അതേസമയം , കോടതിയുടെ തീരുമാനത്തിൽ പിന്നാലെ അപ്പീൽ നൽകും എന്ന് ഹർജിക്കാർ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.

അതേസമയം, കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടൻ മോഹൻലാൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്ക് എതിരെ ഗൂഡാലോചന നടത്തി എന്ന് ആരോപിച്ചായിരുന്നു മോഹൻലാൽ രംഗത്തെത്തിയിരുന്നത്. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം വേണം എന്നും മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹൻലാലിന്റെ ഈ നീക്കം. വനം വകുപ്പ് മന്ത്രി കെ രാജു ആയിരുന്നു പരാതി നൽകിയിരുന്നു.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications