പീഡനക്കേസ് പ്രതിയുടെ കൊല: കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം പിടിയില്‍, സെക്‌സ് റാക്കറ്റുമായി ബന്ധം!!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ജയിലില്‍... കുട്ടിയെയും വിട്ടില്ല, ജയിലിലടച്ചു

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പോലീസ് പിടികൂടിയത്.

കൊല ചെയ്യപ്പെട്ടത്

കൊല ചെയ്യപ്പെട്ടത്

2017 ഏപ്രില്‍ മാസത്തില്‍ കുടകിലാണ് രഞ്ജു കൃഷ്ണയെന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേയും ചില കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ് ഇയാള്‍. കുടക് പോലീസ് അസ്വാഭാവിക മരണത്തിനു അന്ന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നു തുടരന്വേഷണം ഉണ്ടായില്ല.

കൊലപാതകമെന്ന് സൂചന ലഭിച്ചു

കൊലപാതകമെന്ന് സൂചന ലഭിച്ചു

ഷാഡോ പോലീസിന്റെ അന്വേഷണത്തിലാണ് രഞ്ജു കൃഷ്ണയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഷാഡോ പോലീസ് തന്നെയാണ് ഇപ്പോള്‍ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ്

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ്

പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകനെയും മറ്റൊരാളുടെ മകളെയും രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിച്ചിരുന്നു. അതിലൊരു കേസ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

മര്‍ദ്ദിച്ചു കൊലപ്പെടുത്തി

മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ഇതിനിടെയാണ് രഞ്ജു കൃഷ്ണയെ നാലംഗസംഘം ചേര്‍ന്നു മര്‍ദ്ദിച്ചു കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലാക്കി കുടകില്‍ ഉപേക്ഷിച്ചത് എന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട നാലംഗ സംഘത്തില്‍പെട്ട പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

English summary
Rape case convicts murder: 4 arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്