Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കിപോക്‌സ്: 'ചിക്കൻ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും, കനിവ് 108 ആംബുലന്‍സ് സജ്ജം'; വീണാ ജോര്‍ജ്

തിരുവനന്തപുരം : കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങളും നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് പുതിയ നിർദേശങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയിട്ടുണ്ട് .

സമൂഹത്തിൽ ഏതെങ്കിലും വ്യക്തികൾക്ക് രോഗം ഉണ്ടോ എന്ന് കണ്ടെത്തുന്നതിലേക്ക് സമാനമായ ലക്ഷണത്തിലുള്ള സാമ്പിളുകൾ റാണ്‍ഡമായി പരിശോധിക്കുമെന്ന് വീണാ ജോർജ് പറഞ്ഞു . ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിച്ച് കുരങ്ങുവസൂരി അല്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും .

k

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിനുവേണ്ടി എയർപോർട്ട് അധികൃതരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നും വീണ ജോർജ് പറഞ്ഞു . കുരങ്ങുവസൂരിയെ സംബന്ധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഉടൻതന്നെ ഐസുലേറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും ആരോഗ്യ വകുപ്പിന് കീഴിൽ സജ്ജമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന രോഗികളെ സുരക്ഷിതമായി ആശുപത്രിയിലേക്ക് എത്തുവാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. ഇതിനുവേണ്ടി കനിവ് 108 ആംബുലൻസും സഹായത്തിന് ഉണ്ടാകും. സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ 1200 അധികം ആരോഗ്യപ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ടെന്നും വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ ആശുപത്രികൾക്ക് കീഴിൽ കുരങ്ങുവസൂരിയെ പ്രതിരോധിക്കുന്നതിലേക്ക് വേണ്ടി പരിശീലനം നടത്തി വരികയാണ് . ഡെര്‍മറ്റോളജിസ്റ്റ് , ഫിസിഷ്യന്‍ , പീഡിയാട്രീഷ്യന്‍ , പുലരി ക്ലിനിക് , ആയുഷ് എന്നീ വിഭാഗക്കാർക്കും മങ്കിപോക്സ് വിദഗ്ധ പരിശീലനം നൽകും. ഇതിനുപുറമേ , എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകുന്നുണ്ട്.

അതേസമയം , മങ്കിപോക്സ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരം ആണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ മറ്റ് സമ്പർക്കമുള്ള വ്യക്തികൾക്ക് ഒന്നും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ച് രോഗിയുടെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി . സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട് . ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി , പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ , പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+