• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫിനെ ശിഥിലമാക്കും.. ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കൾ എത്തും.. കളി തുടങ്ങി സിപിഎം

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിക്ക് വിജയിക്കൻ സാധിച്ചില്ലേങ്കിലും സംസ്ഥാത്ത് മികച്ച പ്രകടനമായിരുന്നു പാർട്ടി നടത്തിയത്. അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാൻ ജോസ് പക്ഷത്തിന് സാധിച്ചിരുന്നു.സർക്കാരിൽ ഒരു മന്ത്രിയും ഒരു ചീഫ് വിപ്പുമായി മികച്ച പങ്കാളിത്തം നേടാനും കഴിഞ്ഞു.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

എൽഡിഎഫിലേക്കുള്ള മുന്നണി മാറ്റം കാര്യമായ നഷ്ടം വരുത്തിയില്ലെന്ന് മാത്രമല്ല നേട്ടമായെന്ന വിലയിരുത്തലും ജോസ് ക്യാമ്പിനുണ്ട്. ഈയൊരു ഘട്ടത്തിൽ ജോസ് പക്ഷത്തിന്റെ നേട്ടം ഉയർത്തിക്കാട്ടി യുഡിഎഫിനെ ശിഥിലമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് സിപിഎം.

കനത്ത പരാജയം

ജോസ് കെ മാണി-പിജെ ജോസഫ് പോരിൽ നഷ്ടം ജോസഫ് പക്ഷത്തിനായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിൽ ജോസ് ഒഴികെ കേരള കോൺഗ്രസ് എം ബാനറിൽ മത്സരിച്ച പ്രമുഖരെല്ലാം തന്നെ വിജയിച്ചിരുന്നു. അതേസമയം ജോസിനെ തഴഞ്ഞ് ജോസഫ് വിഭാഗത്തിനൊപ്പം പോയവർക്കാകട്ടെ പരാജയമായിരുന്നു ഫലം.

സ്വാധീനം നഷ്ടപ്പെട്ടു

10 ഇടത്ത് മത്സരിച്ച ജോസഫ് പക്ഷത്തിന് രണ്ട് സീറ്റാണ് ലഭിച്ചത്. പിജെ ജോസഫിനും മോൻസ് ജോസഫിനും മാത്രമായിരുന്നു ജയം . പാർട്ടിയിലെ പദവിയെച്ചൊല്ലി കലാപം ഉയർത്തിയ ഫ്രാൻസിസ് ജോർജിനടക്കം കനത്ത പരാജയം രുചിക്കേണ്ടി വന്നു. യുഡിഎഫിലും ഇതോടെ സ്വാധീനം നഷ്ടപ്പെട്ട നിലയിലാണ് ജോസഫ് പക്ഷം.

മറുകണ്ടം ചാടിക്കാൻ

അതേസമയം നിലവിലെ പശ്ചാത്തലത്തിൽ ഭരണത്തിന്റെ പിൻബലത്തിൽ ജോസഫ് വിഭാഗത്തിനൊപ്പം പോയവരെ മടക്കി കൊണ്ടുവരാനുള്ള നീക്കമാണ് ജോസ് പക്ഷം നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ പിന്തുണയും ഉണ്ട്. കേരള കോൺഗ്രസ് എമ്മിന് ലഭിക്കാൻ ഇടയുള്ള ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് നേതാക്കളെ അടർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്രേ.

ചർച്ച നടത്തി നേതാക്കൾ

പുതിയ നേതാക്കളുടെ വരവ് പ്രതീക്ഷിച്ച് ജില്ലാ കമ്മിറ്റികളുടേയും സംസ്ഥാന കമ്മിറ്റികളുടേയും പുന:സംഘടനയും കേരള കോൺഗ്രസ് എം നീട്ടിയിട്ടുണ്ട്. വിവിധ പാർട്ടികളിൽ നിന്നും എത്തുന്നവരുമായി ചർച്ച നടത്താൻ ജോസ് കെ മാണിയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.
ഇതിനോടകം തന്നെ നിരവധി നേതാക്കൾ ജോസുമായി ചർച്ച നടത്തി കഴിഞ്ഞു.

വെളിപ്പെടുത്തി ജോസ്

പരാജയത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫിൽ പല നേതാക്കളും കടുത്ത അതൃപ്തിയിലാണ്. പ്രത്യേകിച്ച് കേരള കോൺഗ്രസിലേയും കോൺഗ്രസിലേയും നേതാക്കൾ. ഇവരെയാണ് ജോസ് പക്ഷം ലക്ഷ്യം വെയ്ക്കുന്നത്. കേരള കോണ്ഡഗ്രസിൽ ഡെപ്യൂ്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുന്ന നേതാക്കൾ താനുമായി നടത്തിയെന്ന് ജോസ് വെളിപ്പെടുത്തുന്നു.

കോൺഗ്രസ് നേതാക്കളും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നേതാവും ജോസുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. പിജെ ജോസഫ് പക്ഷത്തുള്ള നേതാക്കൾക്ക് പുറമെ കേരള കോൺഗ്രസിലെ മറ്റ് ചില മുതിർന്ന നേതാക്കളും പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് നേതാക്കളും ജോസ് പക്ഷത്തേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എൻസിപിയിലേക്ക്

മുതിർന്ന കോണ്ഡഗ്രസ് നേതാവായ പിസി ചാക്കോ കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തി പാർട്ടി അധ്യക്ഷനായതോടെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ എൻസിപിയിലേക്ക് ചേക്കേറാൻ തയ്യാറായി കഴിഞ്ഞു. നേരത്തേ കോൺഗ്രസിൽ നിന്നും സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി വിട്ട ലതികാ സുഭാഷും എൻസിപിയിൽ ചേർന്നിരുന്നു.

 രണ്ട് പാർട്ടികളിലായി

ഇതുകൂടാതെ മഹിളാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശാന്തകുമാരി, സി അജിത, ഡോളി കെ.ജോർജ് എന്നിവരും രാജിവെച്ചിരുന്നു. ഇവരും ഉടൻ എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കും.കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ എത്തുമെന്ന് പിസി ചാക്കോയും വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് വരുന്നവരെ എൻസിപിയിലും കേരള കോൺഗ്രസിലും ഉൾക്കൊള്ളിക്കാനാണ് തിരുമാനം.

എതിർപ്പുണ്ട്


അതേസമയം പാർട്ടിവിട്ട് വരുന്നവരെ ഉൾക്കൊള്ളുന്ന കാര്യത്തിൽ കേരള കോൺഗ്രസിലെ രണ്ടാം നിര നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. മാത്രമല്ല വാഗ്ദാനങ്ങൾ നൽകി നേതാക്കളെ എത്തിക്കുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു.

 മലബാർ മേഖലയിലും

ഉറപ്പ് നൽകുന്ന പദവികൾ വിട്ട് നൽകാൻ സിപിഎമ്മും തയ്യാറാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നത്. എന്നാൽ മധ്യകേരളത്തിൽ യുഡിഎഫിനെ ശിലഥിലമാക്കുകയെന്ന ലക്ഷ്യത്തിന് ജോസിന്റെ പിന്തുണ .സിപിഎമ്മിന് ആവശ്യമാണെന്നിരിക്കെ പാർട്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കും. മലബാറിൽ എഐൻഎല്ലിനെ മുൻനിർത്തി യുഡിഎഫ് ക്യാമ്പിലെ നേതാക്കളെ മറുകണ്ടം ചാടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

ഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കംഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കം

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

cmsvideo
  vD Satheeshan about Mullappally Ramachandran | Oneindia Malayalam

  English summary
  More leaders from kerala congress joseph faction may join jose k mani faction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X