കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020-22 വർഷങ്ങളില്‍ ക്രൈസ്തവർക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമം യുപിയില്‍; കേരളം പ്രതീക്ഷ: സിപിഎം

Google Oneindia Malayalam News

ദില്ലി: മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോഴും എൽഡിഎഫ് ഭരിക്കുന്ന കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുകയാണെന്ന് സി പി എം. പലപ്പോഴായി പുറത്തു വന്ന സ്ഥിതിവിവര കണക്കുകളും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളും അനുസരിച്ചു ക്രൈസ്തവർക്ക് നേരെയുള്ള ആക്രമങ്ങളിൽ പതിന്മടങ്ങ് വർധനയാണ് പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ളത്. ക്രൈസ്തവ വിശ്വാസി സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം തയ്യാറാക്കിയ കണക്കനുസരിച്ച് മൂന്ന് വർഷ കാലയളവിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരേയുണ്ടായ ആയിരത്തിമുന്നൂറോളം അക്രമസംഭവങ്ങൾ അവരുടെ ഹെൽപ്പ്ലൈൻ വഴി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ കേരളത്തിൽ ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് സംഘടന നിരീക്ഷിക്കുന്നുവെന്നും സി പി എം ചൂണ്ടിക്കാണിക്കുന്നു.

'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

ബി ജെ പി അധികാരത്തിലെത്തിയ 2014ൽ 148 ആക്രമങ്ങൾ ഉണ്ടായെങ്കിൽ 2022 നവംബർ വരെയുള്ള മാസങ്ങളിൽ ഇത് 511 ആയി വർധിച്ചു. ഇതിൽ 149 ആക്രമണം യു പിയിലും 115 ഛത്തീസ്‌ഗഢിലുമാണ് നടന്നത്. 2014-2022 കാലത്ത് ക്രൈസ്തവർക്ക് നേരെയുണ്ടായ 2710 അക്രമസംഭങ്ങൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

c

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്‌ഗഢിൽ ഈ കാലയളവിൽ ഉണ്ടായത് 272 ആക്രമണങ്ങളാണ്. ക്രിസ്മസ് കാലത്ത് ഛത്തീസ്‌ഗഢിലെ നാരായൺപുർ, കൊണ്ടഗാവ് ജില്ലകളിലുണ്ടായ ആക്രമണങ്ങളെ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്. ആയിരത്തോളം ക്രിസ്തുമത വിശ്വാസികളായ ആദിവാസികളാണ് ക്രിസ്മസ് കാലത്തുണ്ടായ അക്രമത്തിൽ ഇവിടങ്ങളിൽ നിന്ന് പലായനം ചെയ്തത്. പലയിടങ്ങളിലും ഛത്തീസ്‌ഗഢ് പോലീസ് സംവിധാനത്തിൻറെ കണ്മുന്നിൽ വച്ചാണ് ഈ അക്രമങ്ങൾ നടന്നതെന്ന് ഇതിനെ പറ്റി അന്വേഷിച്ച വസ്തുതാന്വേഷണ സംഘം നിരീക്ഷിച്ചു. ക്രൈസ്തവരെ നിരന്തരമായി ഭീഷണപ്പെടുത്തി മതം മാറ്റുക എന്ന ഉദ്ദേശത്തിലാണ് ഈ അക്രമങ്ങൾ നടക്കുന്നതെന്നും സംഘം നിരീക്ഷിച്ചു. ക്രിസ്മസ് കാലത്ത് കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങളും കരോൾ സംഘങ്ങളും ആക്രമിക്കപ്പെടുകയുണ്ടായി.

മോദി ഭരണകാലത്ത് മതന്യൂനപക്ഷങ്ങൾക്ക് നേരേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനീതികളിൽ പല അന്താരാഷ്ട്ര സംഘങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു വംശീയ ഉന്മൂലനത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാണെന്ന് വംശീയ സംഘർഷങ്ങളെ പറ്റി പഠിക്കുന്ന ജെനോസൈഡ് വാച്ചിന്റെ മേധാവി നിരീക്ഷിച്ചിരുന്നു. വർഗീയ കലാപങ്ങൾക്ക് എപ്പോഴും നേതൃത്വം കൊടുത്ത സംഘപരിവാറോ അതുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റ് പ്രാദേശിക കക്ഷികൾ ഭരിക്കുന്ന ഇടങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് നേരേയുള്ള അക്രമങ്ങൾ വർധിക്കുന്നുവെന്നത് തികച്ചും ആശങ്കാജനകമാണ്. ഇടത് പക്ഷം ഉയർത്തിപ്പിടിക്കുന്ന മതേതര, പുരോഗമന ബദലിന്റെ പ്രാധാന്യം വർധിക്കുന്നത് ഈ സാഹചര്യത്തിലാണ്. മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യങ്ങൾക്കും പൗരസ്വാതന്ത്ര്യങ്ങൾക്കും പൂർണ്ണസംരക്ഷണം എൽ ഡി എഫ് സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്നും സി പി എം വ്യക്തമാക്കുന്നു.

ആർ എസ് എസ് ആചാര്യനായ ഗോൾവാൾക്കർ വിഭാവന ചെയ്ത പോലെ ഹിന്ദുരാഷ്ട്രത്തിന് ഭീഷണി എന്ന് സംഘപരിവാർ കരുതുന്ന ക്രൈസ്തവർ മുസ്ലിങ്ങൾ, കമ്മ്യൂണിസ്റ്റുകൾ എന്നീ മൂന്ന് വിഭാഗങ്ങളെ അമർച്ച ചെയ്യാനുള്ള ശ്രമങ്ങൾ അവർ ശക്തിപ്പെടുത്തുകയാണ്. രാജ്യത്തെങ്ങും നടക്കുന്ന ക്രൈസ്തവവേട്ട കേരളത്തിൽ ബിജെപി പ്രകടിപ്പിക്കുന്ന വ്യാജമായ ക്രൈസ്തവസ്നേഹത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും പാർട്ടി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

മലയാളിയുടെ ജനപ്രിയന്‍ പിണറായി തന്നെയെന്ന് സർവേ; ഞെട്ടിച്ച് ഉമ്മന്‍ചാണ്ടിയും തരൂരും, സതീശന് നിരാശമലയാളിയുടെ ജനപ്രിയന്‍ പിണറായി തന്നെയെന്ന് സർവേ; ഞെട്ടിച്ച് ഉമ്മന്‍ചാണ്ടിയും തരൂരും, സതീശന് നിരാശ

English summary
Most violence against Christians in UP in 2020-22; Kerala Hope: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X