കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളില്‍ നിന്ന് വൈകിയെത്തിയ മകനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: സ്‌കൂളില്‍ നിന്ന് വൈകിയെത്തിയതിന് മൂന്നാം കഌസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. ഇരവിപുരം വാളത്തുംഗലില്‍ ആണ് സംഭവം. കുട്ടിയുടെ രണ്ട് തുടകളും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മ ഷീജ (24) ഇപ്പോള്‍ ഒളിവിലാണ്.

കണിച്ചേരില്‍ എല്‍പിഎസിലെ മൂന്നാം കഌസ് വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരയ്ക്ക് ഇരയായത്. ഇരുതുടകളിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒളിവിലായതിനാല്‍ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Crime

അച്ഛന്‍ മരിച്ചതോടെ കുട്ടി അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് താമസം. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കുട്ടി വൈകിയെത്തിയതാണ് അമ്മയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ തുടയില്‍ വയ്ക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി സ്‌കൂളില്‍ എത്താതായതോടെ അധ്യാപകര്‍ കുട്ടിയെ അന്വേഷിച്ചിറങ്ങി. തുടര്‍ന്നാണ് കുട്ടിയ്ക്ക് പൊള്ളലേറ്റ വിവരം അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റി.

English summary
Mother brutally tortured 9 year old son in Kollam.സ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X