10 രൂപ കണ്ടില്ല!! മൂന്നാം ക്ലാസുകാരനോട് അമ്മ ചെയ്തത്...കണ്ണില്ലാത്ത ക്രൂരത!! സംഭവം തൊടുപുഴയില്‍

  • Written By:
Subscribe to Oneindia Malayalam

തൊടുപുഴ: മൂന്നാം ക്ലാസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. തൊടുപുഴയി പെരുമ്പിള്ളിച്ചിറയിലാണ് സംഭവം നടന്നത്. പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അമ്മ മകനോട് കടുംകൈ ചെയ്തത്. ഒമ്പതു വയസ്സുകാരനായ മകന്റെ വയറ്റിലും മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്.

പിണറായി മുഖ്യമന്ത്രിയാകണം എന്ന് ആവശ്യം... കേരളത്തിലല്ല, അങ്ങ് തമിഴകത്ത്... ജയലളിതയ്ക്കും മുകളിലോ?

സര്‍ക്കാര്‍ മദ്യലോബിക്കൊപ്പം!! ആ തീരുമാനം ജനജീവിതത്തിനേറ്റ കനത്ത ആഘാതമെന്ന് സുധീരന്‍

1

കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. പഫ്‌സ് വാങ്ങാന്‍ 10 രൂപ വീട്ടില്‍ നിന്നു മോഷ്ടിച്ചെന്ന് പറഞ്ഞാണ് അമ്മ മകനെ പൊള്ളിച്ചത്. അടുപ്പില്‍ നിന്നുള്ള തീക്കമ്പ് ഉപയോഗിച്ചായിരുന്നു അമ്മയുടെ ആക്രമണം. കുട്ടിയുടെ വീടിന് അടുത്തുള്ളവരാണ് സംഭവം അടുത്തുള്ള അങ്കനവാടി ജീവക്കാരെ അറിയിച്ചത്. ഇവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

2

കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
Mother burned son in thodupuzha.
Please Wait while comments are loading...