അമല പോളിന് എട്ടിന്റെ പണികിട്ടി; ഇനി രക്ഷപ്പെടാന്‍ വഴിയില്ല... അന്ന് പറഞ്ഞത് തിരുത്തിപ്പറയുമോ?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  അമല പോളിന്റെ അഹങ്കാരം ഇനി കുറയുമോ? | Oneindia Malayalam

  കൊച്ചി: പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ അമല പോളിനെതിരെ നടപടി കടുപ്പിക്കുന്നു. നവംബര്‍ 10 ന് അകനം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നാണ് മോട്ടാര്‍ വാഹന ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

  കേരളത്തിൽ വൻ ഭൂമികുലുക്കം, വൻ കൊടുങ്കാറ്റ്; പിന്നെ ഞെട്ടിപ്പിക്കുന്ന മൂന്ന് മരണം... 'ഫീകര പ്രവചനം'!!

  വ്യാജ മേല്‍ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്നാണ് അമല പോളിനെതിരെയുള്ള ആരോപണം. മാതൃഭൂമി ന്യൂസ് ആയിരുന്നു ഈ വാര്‍ത്ത പുറത്ത് വിട്ടത്.

  കുറ്റപത്രം ശക്തം; പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും? വീണ്ടും രഹസ്യങ്ങളുടെ ചുരുളുകൾ ... ഇതെല്ലാം സത്യമോ?

  ഇന്ത്യയില്‍ എവിടേയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശം ഉണ്ട് എന്നായിരുന്നു ഇതിനോട് അമല പോള്‍ ആദ്യം പ്രതികരിച്ചത്. ഇനി വള്ളത്തില്‍ പോകാം എന്നൊരു പരിഹാസവും ഉണ്ടായിരുന്നു. ഇനി എന്ത് പറയും അമല?

  ഒന്നര കോടിയുടെ വാഹനം

  ഒന്നര കോടിയുടെ വാഹനം

  ഒന്നര കോടി രൂപയുടെ ആഡംബര കാര്‍ ആയിരുന്നു അമല പോള്‍ വാങ്ങിയത്. ഇത് രജിസ്റ്റര്‍ ചെയ്തതാകട്ടെ പോണ്ടിച്ചേരിയിലും. ഇതുവരഴി നികുതി ഇനത്തില്‍ ലക്ഷങ്ങളുടെ ലാഭമാണ് അമല സ്വന്തമാക്കിയത്.

  വ്യാജ മേല്‍ വിലാസം

  വ്യാജ മേല്‍ വിലാസം

  പോണ്ടിച്ചേരിയിലെ ഒരു വാടക ചീട്ട് ഹാജരാക്കി ആയിരുന്നു അമല പോള്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വാടക ചീട്ട് വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് മാത്രം തയ്യാറാക്കിയതായിരുന്നു ഇത്.

  നോട്ടീസ് അയച്ചു

  നോട്ടീസ് അയച്ചു

  അമല പോളിന് നേരത്തേയും മോട്ടാര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയായിരുന്നു നോട്ടീസ് കൈമാറിയത്. ഇതേ തുടര്‍ന്ന് വാഹന രജിസ്‌ട്രേഷന്റെ രേഖകള്‍ അഭിഭാഷകന്‍ വഴി ഹാജരാക്കുകയായിരുന്നു.

  വാടകച്ചീട്ട്

  വാടകച്ചീട്ട്

  പോണ്ടിച്ചേരിയിലെ തിലാസപ്പെട്ടില്‍ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ വീടിന്റെ മേല്‍വിലാസം ആയിരുന്നു വാടക ചീട്ടില്‍ ഉണ്ടായിരുന്നത്. ഇങ്ങനെ ഒരു വാടക ചീട്ട് തയ്യാറാക്കിയിട്ടുണ്ട് എന്ന കാര്യം സത്യമാണെന്ന് വീട്ടുടമ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവിടെ അമല പോള്‍ താമസിച്ചിരുന്നില്ല എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  നികുതി അടക്കണം

  നികുതി അടക്കണം

  നവംബര്‍ 10-ാം തിയ്യതിക്കുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ആണ് അമല പോളിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അല്ലാത്ത പക്ഷം കേരളത്തില്‍ നികുതി ഒടുക്കണം. അമല പോള്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്.

  എത്ര ലക്ഷം

  എത്ര ലക്ഷം

  ഒന്നര കോടി രൂപ വിലയുള്ള കാര്‍ ആയിരുന്നു അമല പോള്‍ വാങ്ങിയിരുന്നത്. കേരളത്തില്‍ ആയിരുന്നെങ്കില്‍ ഇതിന് ഇരുപത് ലക്ഷം രൂപയോളം നികുതി അടയ്ക്കണമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ അടയ്‌ക്കേണ്ടി വന്നത് ഒന്നര ലക്ഷത്തോളം രൂപ മാത്രമാണ്.

  എവിടേയും വാങ്ങാം

  എവിടേയും വാങ്ങാം

  ഇന്ത്യയില്‍ എവിടേയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശം ഉണ്ട് എന്നായിരുന്നു ഇതിനോട് അമല പോള്‍ പ്രതികരിച്ചത്. അത് സത്യവും ആണ്. എന്നാല്‍ വ്യാജ രേഖയുണ്ടാക്കി ആണ് വാഹനനോ വസ്തുക്കളോ വാങ്ങുന്നത് എങ്കില്‍ അത് കുറ്റകരമാണ് എന്ന് മാത്രം.

  ഓടുന്നത് കൊച്ചിയില്‍

  ഓടുന്നത് കൊച്ചിയില്‍

  പോണ്ടിച്ചേരിയിലെ വാടക ചീട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം പക്ഷേ ഓടുന്നത് കേരളത്തില്‍ ആണ്. കൊച്ചിയിലെ ഇടപ്പള്ളിയില്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇനി അമല ഇക്കാര്യത്തില്‍ മറുപി നല്‍കിയേ മതിയാവൂ.

  ഫഹദ് ഫാസില്‍ തലയൂരി

  ഫഹദ് ഫാസില്‍ തലയൂരി

  പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ പേരില്‍ സിനിമ താരം ഫഹദ് ഫാസിലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ഉടന്‍ കേരളത്തിലേക്ക് മാറ്റാം എന്നായിരുന്നു ഫഹദിന്റെ മറുപടി. എന്‍ഒസി ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഫഹദ് വ്യക്തമാക്കിയിരുന്നു.

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതില്‍ സുരേഷ് ഗോപിക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

  English summary
  Motor Vehicle Department demand Amala Paul to appear in person before November 10 - Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്