കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് ആവേശം മൂത്ത് വണ്ടിയുടെ നിറം മാറ്റിയാല്‍ പണിയാകും; മുന്നറിയിപ്പുമായി എംവിഡി; പോംവഴിയും ഉണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: നാടെങ്ങും ലോകകപ്പിന്റെ ആവേശത്തിലാണ്. ഫിഫ പോലും അമ്പരന്ന പുള്ളാവൂരിലെ ഫ്‌ളക്‌സ് മുതല്‍ ഒന്നാം ക്ലാസുകാരന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രവചനം വരെ സാക്ഷ്യപ്പെടുത്തുന്നുണ്ട് മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തെല്ലൊരു തിരിച്ചടിയാകുന്ന മുന്നറിയിപ്പുമായി എം വി ഡി രംഗത്തെത്തിയിരിക്കുകയാണ്.

ലോകകപ്പിനോടുള്ള ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാല്‍ പിടിവീഴും എന്നാണ് എം വി ഡി അധികൃതരുടെ മുന്നറിയിപ്പ്. ലോകകപ്പ് സീസണുകളില്‍ സ്ഥിരമായി കണ്ട് വരുന്നതാണ് ആരാധകര്‍ തങ്ങളുടെ വാഹനത്തിന്റെ നിറം മാറ്റുന്നത്.

1

എന്നാല്‍ ഇത്തവണ ഇതിന് തടയിടാനാണ് എം വി ഡിയുടെ നീക്കം. വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റ് അടിച്ച് റോഡില്‍ ഇറക്കുന്നത് പതിവായതോടെ ആണ് അധികൃതരുടെ നടപടി. നേരത്തെ അനുമതി വാങ്ങിക്കാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീഖ് പറയുന്നത്.

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍

2

വാഹനത്തിന് രജിസ്‌ട്രേഷന്‍ സമയത്ത് ഉള്ള നിറം തന്നെ തുടരണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ പറയുന്നത്. നിയമം ലംഘിച്ച് നിറം മാറ്റിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ വരെ മോട്ടോര്‍ വാഹന നിയമത്തിലെ 52-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. അതേസമയം എന്നാല്‍ ആര്‍ ടി ഒയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ വാഹനങ്ങള്‍ക്ക് നിറം മാറ്റാവുന്നതാണ്.

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

3

അതിനായി ആദ്യം ചെയ്യേണ്ടത് ആര്‍ ടി ഓഫീസില്‍ അപേക്ഷ നല്‍കുക എന്നതാണ്. അപേക്ഷ നല്‍കി പ്രത്യേക അനുമതി വാങ്ങി 950 രൂപ ഫീസടച്ചാല്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ സാധിക്കും. ഇങ്ങനെ മാറ്റുന്ന നിറം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്യണം. തെരഞ്ഞെടുപ്പ് സമയങ്ങളിലും പലരും വിവിധ പാര്‍ട്ടിക്കാര്‍ വാഹനങ്ങളുടെ നിറം മാറ്റി നിരത്തിലിറക്കാറുണ്ട്.

ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

4

ഏതായാലും ലോകകപ്പിനിടയില്‍ എം വി ഡി ഈ നിയമം കര്‍ശനമാക്കുന്നതോടെ ഇടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ എം വി ഡി ചര്‍ച്ചയാകും എന്നുറപ്പാണ്. നേരത്തെ പാലക്കാട് വടക്കാഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറമാക്കണം എന്ന ഉത്തരവ് വലിയ വിവാദമായിരുന്നു. ബസുകള്‍ വെള്ള നിറത്തിലാക്കിയാല്‍ അപകടം കുറക്കാനാകുമോ എന്നായിരുന്നു സോഷ്യല്‍ മീഡിയ എം വി ഡിയോട് ചോദിച്ചത്.

English summary
Motor Vehicle Department warns football fans on changing vehicles color into favourite team flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X