മുഈനലി ചെയ്തത് തെറ്റ്; തങ്ങളെ ചീത്ത വിളിച്ച റാഫിയെ സസ്പെന്റ് ചെയ്തു... മൗനിയായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ചെയ്തത് തെറ്റാണ് എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. മുഈനലിയെ ഇക്കാര്യം ധരിപ്പിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത് ഇഡി നോട്ടീസും അതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളുമാണ്. കോഴിക്കോട് ലീഗ് ഹൗസില്‍ ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ല എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, മുഈനലിയെ പരസ്യമായി അസഭ്യം പറഞ്ഞ ലീഗ് പ്രവര്ത്തകന് റാഫിയെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. മുഈനലിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാകും എടുക്കുക. പാണക്കാട് കുടുംബം ഇക്കാലമത്രെയും പുലര്‍ത്തി വന്ന രീതിക്ക് വിരുദ്ധമാണ് മുഈനലിയുടെ ഇടപെടല്‍ എന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിലെ പ്രമുഖരമായും വിഷയം ചര്‍ച്ച ചെയ്തുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാണക്കാട് കടുംബത്തിന്റെ മേസ്തരി പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് കെടി ജലീലിനെ പരോക്ഷമായി സൂചിപ്പിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞു. ജലീലിന്റെ ഭീഷണി കേട്ട് പേടിക്കുന്ന പാര്‍ട്ടിയല്ല ലീഗ് എന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. എന്നാല്‍ സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ ആണ് ഉദ്ദേശിച്ചതെന്ന് കെടി ജലീല്‍ പറഞ്ഞു.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍
അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തെങ്കിലും അദ്ദേഹം കാര്യമായി സംസാരിച്ചില്ല. സാധാരണ ലീഗ് നേതൃ യോഗങ്ങള്‍ക്ക് ശേഷം പ്രധാനമായും സംസാരിക്കാറ് കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് സംസാരിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആയിരുന്നു. എഴുതി തയ്യാറാക്കിയ പ്രസ്താവന അദ്ദേഹം വായിക്കുകയാണ് ചെയ്തത്. ബാക്കി വിശദീകരണം സാദിഖലി ശിഹാബ് തങ്ങള്‍ നല്കി.
അതേസമയം, മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണെന്ന് തവനൂര്‍ എംഎല്‍എ കെടി ജലീല്‍ പ്രതികരിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാര്‍ത്താസമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഈനലിക്കെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോണ്‍ ശബ്ദരേഖ പുറത്തുവിടുമെന്ന് നേരത്തെ കെടി ജലീല്‍ പറഞ്ഞിരുന്നു.
എന്നാല്‍ നടപടിയില്ലാത്തതിനാല്‍ കൂടുതല്‍ പരസ്യമാക്കുന്നില്ലെന്ന് ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വാ തുറന്നില്ല. സാദിഖലി തങ്ങള്‍ എല്ലാം വിശദീകരിച്ചു. പിഎംഎ സലാം ചുമതലയേറ്റ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. ഇടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹത്തിന് എല്ലാം പറയാന്‍ സാധിച്ചുവെന്നും കെടി ജലീല്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications