Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിദ്യ ഒളിവില്‍ കഴിയുന്നത് മന്ത്രിയുടെ സംരക്ഷണയില്‍', എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഷിയാസ്

കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും വ്യാജ രേഖ ചമക്കല്‍ കേസില്‍ പ്രതിയായ വിദ്യയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇനിയും കയ്യിലുണ്ടെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. 'ആറ് ദിവസമായി എന്റെ കയ്യില്‍ ഈ പടം കിട്ടിയിട്ട്, എന്റെ നിരവധി ചിത്രങ്ങളുണ്ട്, ഞാന്‍ അതൊന്നും പുറത്തുവിട്ടിട്ടില്ല'- ഷിയാസ് പറഞ്ഞു.

'ഇവരൊക്കെ തമ്മിലുള്ള ബന്ധമെന്താണെന്നും ആര്‍ഷോയും ഈ പെണ്‍കുട്ടിയും തമ്മിലുള്ള സുഹൃദ് ബന്ധം എന്താണെന്നും അല്ലെങ്കില്‍ അവരുടെ സംഘടന ബന്ധം എന്താണെന്നും നിങ്ങള്‍ ഒന്നു അന്വേഷിക്കുക. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട നേതാവും മന്ത്രിയുമായ ആളുടെ സംരക്ഷണയിലാണ് ഈ പെണ്‍കുട്ടി ഇപ്പോഴും കഴിയുന്നത്'- ഷിയാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

shiyas

'വ്യാജ രേഖ സമര്‍പ്പിച്ച് ഉദ്യോഗം നേടിയ വിദ്യയുടെ കേസില്‍ പുറത്തേക്ക് വരാതിരിക്കാന്‍ ആസൂത്രിതമായി പ്രിന്‍സിപ്പളിനും അതുപോലെ തന്നെ അധ്യാപകനും കെ എസ് യു പ്രസിഡന്റിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായി കേസെടുത്ത, അന്വേഷണങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇന്ന് പൊലീസിനെ കൊണ്ട് ബോധപൂര്‍വം ഈ സര്‍ക്കാര്‍ ചെയ്യിപ്പിക്കുന്നത്'.

'ഇതിന്റെ പിന്നില്‍ ഇവരെ മുഴുവനായി സഹായിച്ചത്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട നേതാവും മന്ത്രിയുമാണ്. അവരുടെ സംരക്ഷണയിലാണ് ഈ പെണ്‍കുട്ടി കഴിയുന്നത്. എറണാകുളത്ത് പെണ്‍കുട്ടി ഉണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. ഈ പെണ്‍കുട്ടി കഴിഞ്ഞ ആറ് ദിവസമായി എറണാകുളത്ത് തന്നെയാണെന്ന് അറിയുന്നത് പൊലീസിനാണ്, എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്'- ഷിയാസ് പറഞ്ഞു.

അതേസമയം, എസ് എഫ് ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി വിജയന്‍ സര്‍ക്കാരും സഞ്ചരിക്കുന്നത്. വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്റെ പോലീസ്.ഇത്രത്തോളം ആഭ്യന്തര വകുപ്പ് തരം താഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പരീക്ഷ എഴുതാതെ പാസ്റ്റായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഗുതുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ തട്ടിപ്പും കണ്ടു പിടിച്ച് പൊതു സമൂഹത്തെയറിയിച്ച മാധ്യമ പ്രവര്‍ത്തകയുടെ പേരില്‍ കേസ്സെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല. പോലീസ്, സര്‍ക്കാരിന്റെയും എസ് എഫ് ഐ യുടെയും ചട്ടുകമായി മാറരുത് '

'അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാന്‍ വേണ്ടിമാത്രം വാ തുറക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത് എത്ര മാത്രം തരംതാണ നടപടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിക്കുന്ന ഗോവിന്ദന്‍ മാഷിന്റെ ശൈലി സംഘ പരിവാര്‍ ശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+