Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്‍സരിക്കാനില്ല; മുല്ലപ്പള്ളി തീര്‍ത്തു പറഞ്ഞു, ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങാനാകില്ല

കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അറിയിച്ചു. ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ സാധിക്കില്ലെന്നും കേരളത്തിലുടനീളം പ്രചാരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മല്‍സരിക്കാനില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും കോഴിക്കോടോ വയനാട്ടിലോ ഉള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് സാധ്യതയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

x

കോഴിക്കോട് കൊയിലാണ്ടി മണ്ഡലത്തിലോ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തിലോ മുല്ലപ്പള്ളി മല്‍സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു എന്നും വാര്‍ത്ത വന്നിരുന്നു. കല്‍പ്പറ്റയില്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗത്തുവന്നിരുന്നു. കല്‍പ്പറ്റയില്‍ പുറത്ത് നിന്നുള്ളവര്‍ മല്‍സരിക്കേണ്ട ആവശ്യമില്ല എന്നാണ് ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുല്ലപ്പള്ളിയുടെ പുതിയ പ്രതികരണം.

മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കെപിസിസി അധ്യക്ഷ പദവി ഒഴിയുമെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ പല പ്രസ്താവനകളും യുഡിഎഫിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് കനത്ത പരാജയം ഉണ്ടായതിന് പിന്നാലെ കെപിസിസി അധ്യക്ഷനായി കെ മുരളീധരനെയോ കെ സുധാകരനെയോ പരിഗണിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പലയിടത്തും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+