കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളം; ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ, ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കോണ്‍ഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യപ്രാപ്ത്തിക്കായി സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ ഉണ്ടാക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മിനേയും ബിജെപിയേയും കൂട്ടിയിണക്കുന്ന പാലമായി കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസ് നേതാവായ വത്സന്‍ തില്ലങ്കേരിയാണെന്നും പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 തില്ലങ്കേരിയിലെ തിരഞ്ഞെടുപ്പ് ഫലം

തില്ലങ്കേരിയിലെ തിരഞ്ഞെടുപ്പ് ഫലം

കോണ്‍ഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യപ്രാപ്ത്തിക്കായി സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ ഉണ്ടാക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതേ ധാരണ സംസ്ഥാന വ്യാപകമായി ഉണ്ടായിരുന്നു. ഇക്കാര്യം പലതവണ താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി ബൂത്ത് കമ്മറ്റി പുനര്‍രൂപീകരണത്തോട് അനുബന്ധിച്ച് ചോമ്പാല ബൂത്തിന്റെ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

 വത്സന്‍ തില്ലങ്കേരി

വത്സന്‍ തില്ലങ്കേരി

സിപിഎമ്മിനേയും ബിജെപിയേയും കൂട്ടിയിണക്കുന്ന പാലമായി കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസ് നേതാവായ വത്സന്‍ തില്ലങ്കേരിയാണ്. അദ്ദേഹം ഒരു പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ബിജെപിയും സിപിഎമ്മും വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ ഇതുവരെ നിഷേധിച്ചിട്ടുമില്ല.

സിപിഎം അട്ടിമറി വിജയം

സിപിഎം അട്ടിമറി വിജയം

അതേ ആര്‍ എസ് എസ് നേതാവിന്റെ ജന്മനാട്ടിലാണ് ബിജെപിയുടെ സഹായത്തോടെ സിപിഎം അട്ടിമറി വിജയം നേടിയത്. തില്ലങ്കേരി ഡിവിഷനില്‍ സിപിഎമ്മും ബിജെപിയും നടത്തിയ പരീക്ഷണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാനാണ് നീക്കം.ഇത് കേരളത്തിലെ മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും അല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇക്കുറി വിജയിച്ചത്

ഇക്കുറി വിജയിച്ചത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ വിജയിച്ച തില്ലങ്കേരി ഡിവിഷനില്‍ സിപിഎമ്മാണ് ഇക്കുറി വിജയിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുകയും ബിജെപിയ്ക്ക് 2000 വോട്ടിന്റെ കുറവും ഉണ്ടായി. സിപിഎമ്മിന്റെ അട്ടിമറി വിജയവും ബിജെപിയുടെ വോട്ടു ചോര്‍ച്ചയും വ്യക്തമാക്കുന്നത് ഇരുവരും തമ്മിലുള്ള വോട്ട് തിരിമറിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്

സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ചസീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച

 നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ നിന്ന് സ്ത്രീ പ്രാതിനിധ്യം വേണം, ആവശ്യമുന്നയിച്ച് യൂത്ത് ലീഗ്!! നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ നിന്ന് സ്ത്രീ പ്രാതിനിധ്യം വേണം, ആവശ്യമുന്നയിച്ച് യൂത്ത് ലീഗ്!!

 നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി

ഒറ്റപ്പാലത്ത് പോരാട്ടം കടുപ്പിക്കാൻ സിപിഎം; ഉണ്ണിക്ക് പകരം ഇറക്കുക ജയദേവനെ..യുഡിഎഫിനായി സരിനുംഒറ്റപ്പാലത്ത് പോരാട്ടം കടുപ്പിക്കാൻ സിപിഎം; ഉണ്ണിക്ക് പകരം ഇറക്കുക ജയദേവനെ..യുഡിഎഫിനായി സരിനും

English summary
Mullappally Says, There is an understanding between the CPM and BJP For a Congress free Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X