കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിരീക്ഷണം സസൂക്ഷ്മം, മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട'; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഉറപ്പ്

Google Oneindia Malayalam News

ചെന്നൈ: മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടന്ന് തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിൻ. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിനാണ് സ്റ്റാലിന്റെ മറുപടി.

നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്‍റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്.വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്.മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്‍റെ കത്തിനുള്ള മറുപടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി

'പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍,പിടിക്കാൻ സമയമെടുക്കും'; എകെജി സെന്റര്‍ ആക്രമണത്തില്‍ ഇപി ജയരാജൻ'പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍,പിടിക്കാൻ സമയമെടുക്കും'; എകെജി സെന്റര്‍ ആക്രമണത്തില്‍ ഇപി ജയരാജൻ

1

മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിനാണ് സ്റ്റാലിന് പിണറായി കത്ത് അയച്ചത്.അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളത്തി്നറെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിന്നു.

2

കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രി തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതോടെ പുഴയിലെ നീരൊഴുക്ക് വർധിച്ച് പല വീടുകളിലും വെള്ളം കയറിയിരുന്നു. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് കേരളം അഭ്യർഥിച്ചത്. അതേസമയം മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചു. സെക്കന്റിൽ പതിനായിരം ഘനയടിയിലധികം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

3

വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെ പെരിയാർ തീരത്തുള്ളവരോട് മാറാൻ കർശന നിർദേശം നല്‍കി.ഇടുക്കി ആർ ഡി ഒ നേരിട്ടെത്തിയാണ് നിർദേശം നൽകിയത്. ജനങ്ങള്‍ക്ക് ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യം ഏർപ്പെടുത്തും.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരുന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
4

മുല്ലപെരിയാർ ഡാം ഷട്ടറുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910 അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ 04869-232077, മൊബൈൽ 9447023597 എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

രണ്ടാളും എന്തൊരു ക്യൂട്ടാണ്; മാളവികയുടെ പുത്തൻ ചിത്രങ്ങള്‍ വൈറല്‍

English summary
dam will not open without warning no need to panic on mullapperiyar tamilnadu cm stalins reply to kerala chief minister pinaryi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X