മൂർഖനെക്കൊണ്ട് കടിപ്പിച്ച് പുലരും വരെ കാത്തിരുന്ന ക്രൂരത, കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസ്, നാൾവഴികൾ
കൊല്ലം: കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു ഉത്രയുടേത്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെ കണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയായിരുന്നു കേരളക്കര കേട്ടത്. കൊല്ലം അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേരള പൊലീസിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ കേസാണ് ഇത്. 2020 മെയ് ഏഴിനാണ് അഞ്ചല്‍ അറം വെള്ളശ്ശേരിയില്‍ വീട്ടില് ഉത്രയെ ഭര്‍ത്താവ് പാറക്കാട് സ്വദേശി സൂരജ് കൊലപ്പെടുത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പ്രതി സൂരജ് നടത്തിയെന്നാണ് കേസ്. ഇത് സര്‍പ്പകേപാമാണെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.
Recommended Video

ഉത്രയുടെ മരണം
2018 മാര്‍ച്ച് 25നായിരുന്നു ഉത്രയും സൂരജും തമ്മിലുള്ള വിവാഹം നടന്നത്. 2020 മാര്‍ച്ച് രണ്ടിനാണ് ആദ്യമായി ഉത്രക്ക് അണലിയുടെ കടിയേല്‍ക്കുന്നത്. ശേഷം ഉത്ര തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയും തേടി. പിന്നീട് 2020 മെയ് ഏഴിന് രണ്ടാമത് കടിയേറ്റപ്പോഴാണ് ഉത്ര മരിച്ചത്. ഭര്‍ത്താവ് സൂരജിന് കുടുംബക്കാര്‍ക്ക് ആദ്യ ഘട്ടതില്‍ സംശയമുണ്ടായിരുന്നില്ല. ഉത്രയെ കടിച്ച പാമ്പിനെ തിരയാനും അതിനെ കൊല്ലാനും സൂരജ് തന്നെയാണ് മുന്നിട്ട് നിന്നത്. ആരും സംശയിച്ചില്ല. എന്നാല്‍ ഉത്രയുടെ അമ്മ മണിമേഖലക്ക് സൂരജിന്റെ പ്രവര്‍ത്തിയില്‍ സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ ഒരാളും അങ്ങനെ ചെയ്യില്ല എന്ന് കരുതി വിട്ടു. പിന്നീട് സംശയം ഭലപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

പൊലീസ് അന്വേഷണം
തുടര്‍ന്ന് മെയ് ഏഴിന് തന്നെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എല്ലാ പഴുതുകളും അടച്ച്‌കൊണ്ടാണ് പൊലീസ് കേസന്വേഷിച്ചത്. ഒരു ചെറിയ തെറ്റ് പോലും പ്രതി രക്ഷപ്പെടുന്നതിന് കാരണമാകും എന്നതിനാല്‍ വളരെ ശ്രദ്ധിച്ച് തന്നെയാണ് ലോക്കല്‍ പൊലീസ് മുതല്‍ കേസ് അന്വേഷിച്ചത്. കേസിലെ ദുരൂഹത അഢ്ചല്‍ പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. അതേസമയം പൊലീസ് നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്പി ഹരിശങ്കറിന് മെയ് 19ന് കുടുംബം പരാതി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസേറ്റെടുക്കുകയായിരുന്നു.

പാമ്പിനെ കുഴിച്ചിട്ടത് നിര്‍ണായകമായി
പൊലീസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിര്‍ണായകമായത് ഉത്തരയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അതിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയിരുന്നു. തുടര്‍ന്ന് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതാണ് കേസില്‍ നിര്‍ണായക ടേര്‍ണിംഗ് പോയിന്റിലെത്തിയത്. ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി അശോകന്‍ പറഞ്ഞത്. ഈ കേസ് ആദ്യം അന്വേഷിച്ചത് അദ്ദേഹമായിരുന്നു.
തല്ലിക്കൊന്ന് അഞ്ചലിലെ ഉത്രയുടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പാമ്പിന്റെ നീളം 152 സെന്റിമീറ്ററും വിഷപ്പല്ലിന്റെ നീളം 0.6 സെന്റിമീറ്ററുമാണെന്ന് കണ്ടെത്തി. പിന്നീട് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ വിദഗ്ദ്ധന്മാരുമായി പല തവണ ചര്‍ച്ചയും അന്വേഷണ സംഘം നടത്തി.

സൂരജിന്റെ അറസ്റ്റ്
മെയ് 25ന് സൂരജിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും അന്ന് വൈകുന്നേരത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി ഒരുപാട് തവണ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം നടത്തിയിരുന്നതായും ഡിവൈഎസ്പി ആശോകന്‍ പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണം പാമ്പ് ആയതും പ്രതിയുടെ ക്രിമിനല്‍ ബുദ്ധിയമാണ് ഈ കേസിനെ വേറിട്ട് നിര്‍ത്തുന്നതും അത്യപൂര്‍വമാകുന്നതുമെന്നുമാണ് പൊലീസ് പറയുന്നത്. വളരെ കൃത്യമായി കൃത്യം ഒളിപ്പിക്കാനും കൊള്ളങ്ങള്‍ പറയാനും കഴിയുന്ന ക്രിമിനല്‍ സ്വഭാവമുള്ളയാളാണ് സൂരജെന്നാണ് റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞത്. പൊലീസ് പരമാവധി എല്ലാ തെളിവുകളും ശേഖരിച്ചു. അക്കമിട്ട് സൂരജിന്റെ മുന്നില്‍ തെളിവുകള്‍ നിരത്തിയിട്ടും കുറ്റം സമ്മതിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല. ശാസ്ത്രീയമായ തെളിവുകള്‍ കൊണ്ടു വരുമ്പോള്‍ അത് മാത്രം സമ്മതിക്കും. ഒരുപാട് ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചതെന്ന് എസ് പി പറഞ്ഞു. ക്രമിനല്‍ സ്വഭാവമുള്ളയാള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും എസ് പി കൂട്ടിചേര്‍ത്തു.

ഡമ്മി പരീക്ഷണം
കേസില്‍ തെളിവെടുപ്പിനായി ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പാമ്പിന്റെ തലയില്‍ അമര്‍ത്തി വിഷം വരുത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഡമ്മി പരീക്ഷണം നടത്തിയത്. ചെറിയതെളിവുകള്‍ പോലും പ്രധാവപ്പെട്ടതിനായതിനാലാണ് കേസില്‍ ഡമ്മി പരീക്ഷണം നടത്താന്‍ പൊലീസ് തയ്യാറായത്. വനം വകുപ്പിന്റെ സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം നടത്തിയിരുന്നത്. ഉത്രയുടെ ശരീരത്തിന് സമാനമായ ഡമ്മി തയ്യാറാക്കുകയും അതില്‍ കൈഭാഗത്ത് കോഴിയിറച്ചി വെക്കുകയും തുടര്‍ന്ന് പാമ്പിനെകൊണ്ട് കടിപ്പിക്കുകയുമായിരുന്നു. സ്വഭാവികമായി പാമ്പ് കടിക്കുമ്പോഴുള്ള വ്യത്യാസവും, മനപൂര്‍വം കടിപ്പിക്കുമ്പോഴുള്ള വ്യത്യാസവും മനസിലാക്കാനവാണ് ഈയൊരു പരീക്ഷണം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാലും സംഭവത്തില്‍ ദൃക്താക്ഷികളോ മറ്റോ ഇല്ലാതിരുന്നതിനാലും ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് പ്രതി കുറ്റക്കാരനാണെന്ന് ചതെളിയിച്ചത്.

മൊഴി നല്‍കാന്‍ വിദഗ്ധര്‍
സംഭവത്തില്‍ മൊഴിനല്‍കാനായി വിദഗ്ധ സംഘമാണ് എത്തയിരുന്നത്. ഉത്രയുടെ മരണവിവരം അറിഞ്ഞയുടന്‍ ദുരൂഹതയുെണ്ടന്നും പോലീസില്‍ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞിരുന്നതായി വാവ സുരേഷ് കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ പറഞ്ഞിരുന്നു. ഉത്രയെ ഭര്‍ത്തൃഗൃഹത്തില്‍വെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്ന് വാവാ സുരേഷ് പറഞ്ഞു. അണലി രണ്ടാംനിലയില്‍ കയറി ഒരിക്കലും കടിക്കില്ല. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരുകാരണവശാലും മൂര്‍ഖന്‍ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടില്‍ കയറില്ലെന്നും അതിന് കയറാനുള്ള പഴുതില്ലെന്നും മനസിലായെന്നും തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോള്‍ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ സംഭവത്തില്‍ മൊഴിനല്‍കിയിരുന്നു. അണലി കടിച്ചതിന്റെ ഫോട്ടോയും മൂര്‍ഖന്‍ കടിച്ചതിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ മുറിവുകള്‍ സ്വാഭാവികമായി തോന്നിയില്ല. മൂര്‍ഖനെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടിരുന്നു.കൈകളിലുണ്ടായ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications