പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാവരെയും അങ്ങനെ കാണരുത്, തുറന്നടിച്ച് അബ്ദുറബ്ബ്
മലപ്പുറം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ് രംഗത്ത്. പാലാ ബിഷപ്പ് വര്‍ഗീയത വിതച്ച് ലാഭം കൊയ്യാമെന്ന് കരുതുകയാണെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി. ബിഷപ്പിന്റെ വിവാദ പ്രസ്താവനയുണ്ടാക്കിയ കോളിളക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ബേസലിയസ് ബാവ സമുദായ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ നീക്കത്തെ അബ്ദുറബ്ബ് അഭിനന്ദിച്ചു. സാമൂഹ്യ നന്മ മാത്രം ലക്ഷ്യമാക്കുന്ന കർദ്ദിനാൾ മാർ ബസേലിയസ് ബാവയെപ്പോലുള്ളവരിൽ നിന്നാണ് പഠിക്കേണ്ടത് എന്നും അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. അതേസമയം യോഗത്തില്‍ സിറോ മലബാര്‍ സഭ പ്രതിനിധികള്‍ അടക്കമുളളവര്‍ പങ്കെടുത്തിരുന്നില്ല. എന്നാൽൽ മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുളളവര്‍ യോഗത്തിനെത്തി.
പികെ അബ്ദുറബ്ബിന്റെ പ്രതികരണം: '' പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാ കൃസ്തീയ പുരോഹിതരെയും അങ്ങനെ കാണരുത്. സമുദായങ്ങൾക്കിടയിലുള്ള സൗഹൃദത്തിൻ്റെ കവാടങ്ങൾ കൊട്ടിയടക്കുകയുമരുത്. രഞ്ജിപ്പിൻ്റേതായ എല്ലാ വാതായനങ്ങളും തുറന്നിടുമ്പോഴാണ് അവിടേക്ക് കാറ്റും വെളിച്ചവും കടക്കുക. ആ വെളിച്ചമില്ലാതെയായാൽ ചുറ്റും പരക്കുന്നത് ഇരുട്ടായിരിക്കും, പിന്നീട് അവസരം മുതലെടുക്കുക ഇരുട്ടിൻ്റെ ശക്തികളായിരിക്കും. അതുണ്ടാവരുത്. പാലാ ബിഷപ്പിനെ അനുകൂലിക്കാത്തവരും, അദ്ദേഹത്തിൻ്റെ വിദ്വേഷ പ്രസംഗത്തെ എതിർക്കുന്നവരുമായ ഒരു പാട് പുരോഹിതൻമാരും സഭാപിതാക്കളും ഈ നാട്ടിലുണ്ട്. ഒരു ബിഷപ്പിൻ്റെ പേരിൽ എല്ലാ ബിഷപ്പുമാരെയും അതേ കണ്ണോടെ കാണരുത്.

ഈ നാടിനെ പിന്നോട്ടല്ല, മുന്നോട്ടു നയിക്കാൻ സമുദായ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. ദീർഘവീക്ഷണവും, വിശാലമായ കാഴ്ചപ്പാടുകളുമുള്ളവരാവണം അവർ. സമുദായ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള സാമൂഹ്യ ബാധ്യതകൾ നിറവേറ്റേണ്ടവരുമാണവർ. സമുദായ ഐക്യത്തിൽ വിള്ളൽ വീഴുന്ന ഏതു സന്നിഗ്ദ ഘട്ടങ്ങളിലും ഉണർന്നിരിക്കേണ്ടവരാണവർ. പരസ്പര സ്നേഹവും, സഹവർത്തിത്തവും ഉദ്ഘോഷിച്ച് വിവിധ സമുദായ നേതാക്കൾ ഒരുമിച്ചിരിക്കുന്നതു തന്നെ അതിയായ സന്തോഷമുള്ള കാര്യവുമാണ്.
ഭൂമിയിലേക്ക് ഇറങ്ങി വന്ന ദേവതയോ: റിമ കല്ലിങ്കലിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പാലാ ബിഷപ്പിൻ്റെ വിഷലിപ്തമായ ഒരു പ്രസ്താവനയുടെ പേരിൽ സ്വസമുദായം തെറ്റിദ്ധരിക്കപ്പെടരുതെന്ന ഉത്തമബോധ്യത്തോടെ കർദ്ദിനാൾ മാർ ബസേലിയസ് ബാവ വിളിച്ചു ചേർത്ത സമുദായ നേതാക്കളുടെ യോഗം എന്തുകൊണ്ടും പ്രശംസനീയമാണ്. വർഗീയത വിതച്ചു ലാഭം കൊയ്യാമെന്ന് കരുതുന്ന പാലാ ബിഷപ്പിൽ നിന്നല്ല, സാമൂഹ്യ നന്മ മാത്രം ലക്ഷ്യമാക്കുന്ന കർദ്ദിനാൾ മാർ ബസേലിയസ് ബാവയെപ്പോലുള്ള പിതാക്കളിൽ നിന്നുമാണ് കൃസ്തീയ ദർശനങ്ങളെ പഠിക്കേണ്ടത്. കർദ്ദിനാൾ മാർ ബസേലിയസ് ബാവയടക്കം നന്മയുള്ളവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു''.
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications