മുട്ടില്‍ മരം മുറി: സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍
തിരുവനന്തപുരം: "അഴിമതിയോട് അസഹിഷ്ണുത " നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഈ കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്‍റെ കരണത്തേറ്റ അടിയാണ്. വനം മാഫിയയ്ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കി എന്ന റെക്കോര്‍ഡും "അഴിമതിയോട് അസഹിഷ്ണുത"യുള്ള ഇടതുസര്‍ക്കാരിന് തന്നെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ചട്ടലംഘനം ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവില്ലാതെ ഇറങ്ങില്ലെന്ന് ഉറപ്പ്. കര്‍ഷകനെ സഹായിക്കാനാണത്രെ ഉത്തരവിറക്കിയത്. പിന്നെ എന്തിനാണ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കണം. വയനാട്ടിലെ രാഷ്ട്രീയ ഉന്നതരുടെ എസ്റ്റേറ്റുകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയതിലും ദുരൂഹതയുണ്ട്. വയനാട്ടിലേത് മഞ്ഞുമലയുടെ അറ്റം മാത്രം മൂന്നുമാസത്തേക്ക് ഇറക്കിയ ഉത്തരവിന്‍റെ മറവില്‍ കേരളത്തിലെങ്ങും വനംവെട്ടി വെളുപ്പിച്ചെന്ന് ഉറപ്പ്.

ഈ വനംകൊള്ള വെറുതെ വിടില്ലന്നുറപ്പ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ ഉറപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുക തന്നെ ചെയ്യും.
പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയാത്ത കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍












Click it and Unblock the Notifications