കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്‌കോ നഷ്ടത്തില്‍; മദ്യവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. വില വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ബെവ് കോ വലിയ നഷ്ടത്തിലാണ് എന്നും നയപരമായ തീരുമാനത്തിന് ശേഷമാകും വില വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക എന്നും മന്ത്രി എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സ്പിരിറ്റിന്റെ വില വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ സ്പിരിറ്റിന്റെ ലഭ്യതയിലും കുറവുണ്ടായ സാഹര്യമാണ്. ഈ സ്ഥിതിയാണ് വില വര്‍ധിപ്പിക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഡിസ്റ്റലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചിരിക്കുന്നവന്നെും അദ്ദേഹം പറഞ്ഞു.

'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു

1

സ്പിരിറ്റ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നില്ല. ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. നേരത്തെ കഴിഞ്ഞ ദിവസം ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണം എന്ന് ബെവ് കോ ശുപാര്‍ശ ചെയ്തിരുന്നു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തില്‍ തന്നെയാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ജവാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യമാണ്. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണം എന്നാണ് ബെവ് കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2

നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപ ആണ് വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തില്‍ ആണ് വില വര്‍ധന ആവശ്യപ്പെട്ട് ബെവ്കോ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോള്‍ ബെവ് കോ ഔട്ട് ലെറ്റുകളില്‍ വില്‍പ്പനക്ക് എത്താറില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാര്‍ കമ്പനികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. മദ്യ വില കൂട്ടണം എന്നാണ് മദ്യ കമ്പനികളും ആവശ്യപ്പെടുന്നത്.ഇതോടെ മദ്യ വില വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തേക്കാനാണ് സാധ്യത.

3

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം മദ്യ വില വര്‍ധനയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ ബിവറേജസ് കോര്‍പറേഷന്‍ നഷ്ടത്തിലാണ്. ലിറ്റര്‍ വില 57 രൂപയുണ്ടായിരുന്ന സ്പിരിറ്റ് ഇപ്പോള്‍ 68 രൂപയായി വര്‍ധിച്ചിരിക്കുകയാണ്. ഇതോട് അനുബന്ധമായി നിര്‍മ്മാണ ചെലവും കൂടിയിട്ടുണ്ട്. കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം നിര്‍ത്തിയതില്‍ കരാര്‍ ഏറ്റെടുത്ത നാല് കമ്പനികള്‍ക്കെതിരെ ബെവ് കോ എം ഡി നോട്ടീസ് നല്‍കിയിരുന്നു.

4


ഇക്കാര്യം തന്നെയാണ് മാസങ്ങളായി സ്വകാര്യ വിതരണ കമ്പനികളും സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. സര്‍ക്കാര്‍ മദ്യത്തിന്റെ വില ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ എല്ലാ മദ്യ കമ്പനികളുടെയും ആവശ്യം അംഗീകരിക്കേണ്ടി വരും. അങ്ങനെയായാല്‍ നാല് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് മദ്യ വില ഉയരുന്ന സ്ഥിതിയാകും. കുറഞ്ഞ നിരക്കിലുള്ള മദ്യം കിട്ടാതെ വന്നതോടെ 800 രൂപയ്ക്ക് മുകളിലുള്ള മദ്യ വില്‍പ്പന കൂടിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം 440 കോടിയുടെ അധിക വരുമുണ്ടാക്കി എന്നും ബെവ് കോ പറയുന്നു. അതേസമയം കുറഞ്ഞ വിലക്കുള്ള മദ്യത്തിന് വലിയ ക്ഷാമം ഉണ്ടായാല്‍ വ്യാജ വാറ്റിന് കാരണമായേക്കും എന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്.

മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
MV Govindan has said that liquor prices will have to be increased in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X