'ദുരിതകാലത്ത് വീണ്ടും കൊള്ള നടത്തുന്നവർ';കേന്ദ്രത്തിനെതിരെ വിമർശനവുമായി ജയരാജൻ
കണ്ണൂർ; കൊവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജൻ കോൺസൻട്രേറ്റുകൾക്കും ജിഎസ്ടി ഒഴിവാക്കാതെയും ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചും കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. ദുരിതകാലത്താണ് ഈ കൊള്ളയെന്നത് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തുന്നു. വില നിയന്ത്രിക്കാനാണ് 12 ശതമാനം ജി.എസ്.ടി. പിൻവലിക്കാത്തത് എന്ന കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

ജി.എസ്.ടി. ഒഴിവാക്കിയാലുള്ള തുക എത്രയാണോ അത് ഔഷധവില നിയന്ത്രണ ചട്ടപ്രകാരം ഔഷധവിലയായി കേന്ദ്രസർക്കാറിന് പ്രഖ്യാപിക്കാൻ അധികാരമുണ്ട്. കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരം അമിതമായി ഫീസ് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാക്‌സിന്റെ കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് നിർദ്ദേശിച്ചത് അത്തരമൊരു നടപടിയാണ്. എന്നാൽ സർക്കാറിന് വിവേചനാധികാരം ഉള്ള വിഷയങ്ങളിൽ സുപ്രീംകോടതി ഇടപെടേണ്ടെന്നാണ് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
വില നിയന്ത്രണം ഏർപ്പെടുത്താത്തതും വാക്‌സിൻ സൗജന്യം എടുത്തുകളഞ്ഞതും കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. ഗുജറാത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പട്ടീൽ 5000 ഡോസ് റെംഡിസിവിർ നിയമവിരുദ്ധമായി കൈവശം വെച്ചു. മാധ്യമങ്ങളാണ് അക്കാര്യം പുറത്തുവിട്ടത്. റെംഡിസിവിർ കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള മരുന്നാണ്. കടുത്ത ക്ഷാമമുള്ള ഈ മരുന്ന് ഒരാളുടെ കൈവശം 6 ഡോസിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല.ഇന്ധന വില പ്രതിദിനം വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്നതുപോലെ ഔഷധകോർപ്പറേറ്റുകൾക്കും ജനങ്ങളെ കൊള്ളചെയ്യാൻ സൗകര്യമൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ജയരാജൻ വിമർശിച്ചു.
പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications