കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായി'; പരിഹാസവുമായി എം വി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍..
നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം 'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സീറ്റ്് ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് എം വി ജയരാജന്റെ വിമര്‍ശനം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയര്‍ന്ന ആവശ്യം.

mv

അതേസമയം, പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും എതിര്‍ത്തതാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കെ വി തോമസ് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കെ പി സി സി ക്ക് ആവുന്നില്ല. ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തോമസിനോടൊപ്പം കോണ്‍ഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയര്‍ത്തുന്നത്.

ആ ചോദ്യം തന്നെയല്ലെ ചിന്തന്‍ ശിബിരത്തിലെ ബന്ധുക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന നിര്‍ദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെ പി സി സി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു. അവര്‍ വികസനത്തോടൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തെളിഞ്ഞു കൊണ്ടിരിക്കയാണ്. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോള്‍ എ ഐ സി സി യും അതേ നിലപാട് സ്വീകരിക്കുക വഴി കെ പി സി സി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. എന്തായാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമായിരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

ഉത്തരകൊറിയയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ജനങ്ങൾ മരിച്ചുവീഴുന്നു, പിടിവിട്ട് കൊവിഡ് കേസുകള്‍ഉത്തരകൊറിയയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ജനങ്ങൾ മരിച്ചുവീഴുന്നു, പിടിവിട്ട് കൊവിഡ് കേസുകള്‍

അതേസമയം, രാജസ്ഥാനില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ ഇന്ന് അവസാനിക്കും. ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ചിന്തന്‍ശിബിരത്തില്‍ ഉയര്‍ന്നത്. ഒരാള്‍ക്ക് ഒരു പദവിയെന്ന നിര്‍ദ്ദേശം നടപ്പാക്കാനുള്ള ധാരണയിലെത്തിയെന്നാണ് വിവരം. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും അംഗീകരിച്ചിട്ടുണ്ട്.

തെരുവില്‍ തമ്മിലടിക്കുന്ന പാര്‍ട്ടിയാണോ കേഡര്‍ പാര്‍ട്ടി?

കണ്ണൂര്‍: തമ്മിലടി മൂലം ബിജെപിക്ക് ത്രിപുര മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നെന്ന് സി പി എം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ബിജെപിയില്‍ ഈ തീരുമാനത്തെ തുടര്‍ന്ന് ത്രിപുര നിയമസഭാ കക്ഷി യോഗത്തില്‍ കസേര ഏറും തമ്മില്‍തല്ലും ആണുണ്ടായത്. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ ചേക്കേറിയ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി അഖിലേന്ത്യാ നേതൃത്വം നിര്‍ദ്ദേശിച്ചു. അതോടെ മുതിര്‍ന്ന ബിജെപി നേതാക്കളും ഘടക കക്ഷി നേതാക്കളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. നിലവില്‍ ഉള്ള മുഖ്യമന്ത്രിയെ കാലാവധിക്ക് മുമ്പ് മാറ്റേണ്ടി വരുന്ന ബിജെപിയുടെ ഗതികേട് പരിഹാസ്യമാണ്. നിയമസഭ അംഗങ്ങളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. ത്രിപുര തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്തത് ജനഹിതം അനുസരിച്ചല്ല. ഗുണ്ടായിസവും പണവും കേന്ദ്ര അധികാരവും ഉപയോഗിച്ചാണ്. സ്വന്തം പാര്‍ട്ടിക്കകത്ത് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ജനാധിപത്യം സംഘപരിവാറിന് ഒട്ടും പഥ്യമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
MV Jayarajan Says Congres's Chintan Shivir hit kerala congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X