• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേന്ദ്ര ബിജെപി സർക്കാരിന് പേ ഇളകിയോ'? ദില്ലി പോലീസ് കുറ്റപത്രത്തിനെതിരെ എംവി ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ: ദില്ലി കലാപക്കേസിന്റെ കുറ്റപത്രത്തിൽ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും അടക്കമുളള പ്രമുഖരുടെ പേരുകൾ ആണ് ദില്ലി പോലീസ് എഴുതി ചേർത്തിരിക്കുന്നത്. സീതാറാം യെച്ചൂരി, പ്രൊഫസർ ജയന്തി ഘോഷ്, വൃന്ദ കാരാട്ട്, ആനി രാജ അടക്കമുളളവരുടെ പേര് ദില്ലി പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ദില്ലി പോലീസിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്.

 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍ 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രതികരണം വായിക്കാം: '' ഡൽഹി കലാപ കേസിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നിയമ ചരിത്ര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനനായകരെ പ്രതികൾ ആക്കിയ കേന്ദ്ര ബിജെപി സർക്കാരിന് പേ ഇളകിയോ? മതേതര ഇന്ത്യ കേന്ദ്ര സർക്കാരിനും അവരുടെ ദാസ്യ വേല ചെയ്യുന്ന ഡൽഹി പോലീസിനും മാപ്പ് നൽകില്ല. ഇരകളായവർ ഡൽഹിയിൽ ചേരി നിവാസി അടക്കമുള്ളവർ പാവങ്ങളാണ്. അവർ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുമാണ്.

കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു എന്നിട്ടും വേട്ടക്കാരുടെ പേരിൽ യാതൊരു കേസുമില്ല. കപിൽ മിസ്ര അടക്കമുള്ള ബിജെപി നേതാക്കളാണ് കലാപത്തിന് ആഹ്വാനം ചെയ്തത്. അവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ്. എന്നാൽ സീതാറാം യെച്ചൂരി, പ്രൊഫസർ ജയന്തി ഘോഷ്, പ്രൊഫസർ അപൂർവാനന്ദ്, രാഹുൽ റോയ്, യോഗേന്ദ്ര യാദവ് എന്നീ രാജ്യം ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം ഒരു മാസം മുൻപ് നൽകുകയാണ് ചെയ്തത്. അതിന് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നു അവരെ ആരെയും പ്രതികളാക്കിയിട്ടില്ല.

പ്രതിഷേധം ഉയർന്നു വന്നപ്പോൾ ഡൽഹി പോലീസ് വിശദീകരിച്ചത് ആടിനെ പട്ടിയാക്കുന്ന കള്ളമാണ്. ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ വൃന്ദ കാരാട്ട്, ആനി രാജ, കവിത കൃഷ്ണൻ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഗുർഷിത്, ബിജെപി വിട്ട മുൻ എം പി ഉദിത് രാജ്, നിയമ പണ്ഡിതൻ പ്രശാന്ത് ഭൂഷൺ സാമൂഹ്യപ്രവർത്തകൻ ഹർഷത് മന്തർ ശാസ്ത്രജ്ഞൻ ഗൗഹർ റാസത്ത് എന്നിവറുടെ പേര് കൂടി ഉൾപ്പെടുത്തി കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരിനെതിരെ ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത് ഇല്ലാതാക്കാം എന്ന് കരുതുന്നത് മൗഢ്യമാണ് കർഷക തൊഴിലാളി ദ്രോഹ നിയമനിർമാണത്തിലൂടെ ഭരണഘടനയും പാർലമെൻറി ജനാധിപത്യവും അട്ടിമറിച്ചാണ് ബിജെപി ഭരണമെന്ന് ഏവർക്കും ബോധ്യമുള്ളതാണ്. എതിർ ശബ്ദങ്ങളെ ബിജെപി ഭയക്കുന്നതു കൊണ്ടാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടതിൻ്റെ പേരിൽ 8 എം പി മാരെ സസ്പെൻസ് ചെയ്തത് ഫാസിസ്റ്റ് സ്വഭാവമുള്ളവർ ധീരതയുള്ളവരല്ല ഭീരുക്കളാണ്'.

English summary
MV Jayarajan slams BJP government over Delhi police charge sheet in Delhi riot case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion