Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിമായതിനാല്‍ എന്റെ ദേശസ്നേഹം ചോദ്യം ചെയ്യുന്നു: ചര്‍ച്ചയില്‍ മുന്‍ കേണലിനെതിരെ ഷമ മുഹമ്മദ്

ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. 24 ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ മുന്‍ കേണലായിരുന്ന ആര്‍ജി നായര്‍ക്കെതിരെയാണ് ഷമ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതിര്‍ത്തി വിഷയവമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ആര്‍ജി നായര്‍, സി എ ജോസുകുട്ടി, അതിര്‍ത്തിയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച് മലയാളി ജവാന്‍ വൈശാഖിന്റെ ബന്ധു മോഹന്‍ കുമാര്‍, ബിജെപിയെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യര്‍ എന്നിവരായിരുന്നു ഷമ മുഹമ്മദിന് പുറമെ പങ്കെടുത്തത്. അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് ഷമ മുഹമ്മദ് നടത്തിയ ചില പരാമര്‍ശങ്ങളായിരുന്നു ആര്‍ ജി നായരെ പ്രകോപിച്ചത്.

ഷമ മുഹമ്മദ് ജനിക്കുന്നതിന് മുന്‍പ് രണ്ട് യുദ്ധം ചെയ്തവനാണ് ഞാന്‍

ഷമ മുഹമ്മദ് ജനിക്കുന്നതിന് മുന്‍പ് രണ്ട് യുദ്ധം ചെയ്ത വ്യക്തിയാണ് താനെന്ന് പറഞ്ഞുകൊണ്ടായിരിരുന്നു ആര്‍ജ നായര്‍ തന്റെ മറുപടി തുടങ്ങിയത്. 1962 ല്‍ സൈന്യത്തില്‍ ചേര്‍ന്ന എന്റെ രാജ്യസ്നേഹത്തെ കുറിച്ച് ആരും സംശയിക്കേണ്ടതില്ല. എന്റെ രണ്ട് മക്കള്‍ വളരെ ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഉദ്യോഗസ്ഥരാണ്. അതിര്‍ത്തിയില്‍ കമാന്‍ഡിങ് ഓഫീസറായി പ്രവര്‍ത്തിച്ചതാണ്. തന്റെ അനുഭവ സമ്പത്ത് ഷമ മുഹമ്മദിന് ചിന്തിക്കാന്‍ കഴിയില്ലെന്നും ആര്‍ജി നായര്‍ പറഞ്ഞു.

അവിടുത്തെ ഭൂമിശാസ്ത്രം ഷമ മുഹമ്മദിന് അറിയില്ല

അവിടുത്തെ ഭൂമിശാസ്ത്രം തീവ്രവാദികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് എത്ര മാത്രം അനുകൂലമാണെന്ന് ഷമ മുഹമ്മദിന് ചിന്തിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ള സ്ഥലത്താണ് നമ്മുടെ പട്ടാളക്കാര്‍ രാപകല്‍ ഇല്ലാതെ കണ്ണടയ്ക്കാതെ അതിര്‍ത്തി സംരക്ഷിക്കുന്നത്. അതിനെതിരെ പറയുമ്പോള്‍ വിരമിച്ച് 82 കാരനായ എന്റെ രക്തം തിളയ്ക്കുകയാണ്. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് ഒരു ലക്ഷം പട്ടാളക്കാര്‍

അതില്‍ ഞാന്‍ എന്റെ സുഹൃത്തായ ജോര്‍ജ് കുട്ടിയോട് നൂറ് ശതമാനം യോജിക്കുന്നു. അവരുടെ വ്യക്തിത്വത്തിന്റെ പുറകേയുള്ള അന്തര്‍ലീനമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഡിഫന്‍സ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇന്ത്യയുടെ സൈക്ലോജിക്കല്‍ റിസര്‍ച്ചിലെ മുഖ്യ അധ്യാപകനാണ് സംസാരിച്ചത്. ഇത് ഞാന‍് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ആദ്യം ദേശസ്നേഹമുള്ള പൗരനായിട്ട് വേണം സംസാരിക്കാനെന്നും അദ്ദേഹം വിമര്‍ശിച്ചു. നിങ്ങളുടെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്താണ് ഒരു ലക്ഷം പട്ടാളക്കാരെ തടവുകാരാക്കിയതെന്നും ആര്‍ ജി നായര്‍ ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു.

എ ഐ സി സി വക്താവ് ഷമ മുഹമ്മദ്

ഇതോടെയാണ് വിഷയത്തില്‍ ഇടപെട്ട് മറുപടിയുമായി എ ഐ സി സി വക്താവ് ഷമ മുഹമ്മദ് രംഗത്ത് വരുന്നത്. ഞാന്‍ ഇവിടെ ആരുടേയും ദേശ സ്നേഹം സംശയിച്ചിട്ടില്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് എന്റെ തലയില്‍ ഇടുന്നത്. പുല്‍വാമ അറ്റാക്ക് മുന്‍കൂട്ടി കാണുന്നതില്‍ ഇന്റലിജന്‍സ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന കാര്യം മാത്രമാണ് ഞാന്‍ ചോദിച്ചതെന്നും ഷമ പറയുന്നു.

നിങ്ങള്‍ക്ക് എന്റെ ദേശ സ്നേഹത്തിലല്ല, എനിക്ക് നിങ്ങളുടെ ദേശ സ്നേഹത്തിലാണ്

'നിങ്ങള്‍ക്ക് എന്റെ ദേശ സ്നേഹത്തിലല്ല, എനിക്ക് നിങ്ങളുടെ ദേശ സ്നേഹത്തിലാണ് സംശയം'- എന്നായിരുന്നു ഇതിനോടുള്ള ആര്‍ ജി നായരുടെ പ്രതികരണം. ഇതിനോട് രൂക്ഷമായ രീതിയിലായിരുന്നു ഷമ പ്രതികരിച്ചത്. ഞാനൊരു മുസ്ലിം ആയതുകൊണ്ടാണ് നിങ്ങള്‍ക്ക് ആ സംശയം ഉണ്ടായത്. ഇത് അപമാനിക്കലാണ്. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. എന്തുകൊണ്ടാണ് എന്റെ ദേശ സ്നേഹം സംശയിക്കുന്നതെന്നും ഷമ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+