നാദാപുരം അക്രമം: വീട്ടില്‍ കയറി കൊള്ളനടത്തിയ ആള്‍ പിടിയില്‍, പക്ഷേ സിപിഎം അല്ല
കോഴിക്കോട്: നാദാപുരത്ത് ഡിവൈഎഫ് പ്രവര്‍ത്തകന്‍ ഷിബിനെ മുസ്ലീം ലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് വീടുകള്‍ക്ക് നേരെ ആക്രണം ഉണ്ടായിരുന്നു. ഇതിനിടെ വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
കൊള്ളിയന്റവിടെ രാജീവിനെയാണ് പോലീസ് പിടികൂടിയത്. ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രണം നടന്നത്. പലവീടുകളും തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാജീവന്‍ മോഷണം നടത്തിയത്.

പത്ത് പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും ആണ് പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇത് മുസ്ലീം ലീഗ് നേതാവായ അബൂബക്കര്‍ ഹാജിയുടേയും മകന്റേയും വീടുകളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
രാജൂീവന്‍ സിപിഎമ്മുകാരനാണെന്ന് രീതിയിലാണ് പ്രചാരണം നടക്കുന്നത്. വീടുകള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായപ്പോള്‍ മോഷണവും നടന്നിരുന്നതായി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ രാജീവിന് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞത്.
പ്രതിയെ മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുത്തു. ആഭരണങ്ങളും മൊബൈല്‍ ഫോണുകളും ഉടമകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് .












Click it and Unblock the Notifications