കുതിച്ച് കേരളത്തിന്റെ വന്ദേഭാരത്; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. ഇന്ന് 10.30 ന് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 45 മിനിറ്റോളം വൈകിയാണ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.
ഇന്ന് രാവിലെ 10.25 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ നരേന്ദ്ര മോദിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് ആനയിച്ചത്. 10.40 ഓടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രധാനമന്ത്രി വന്ദേഭാരതിനുള്ളില്‍ കയറി കുട്ടികളുമായി സംവദിച്ചു.

ഇതിന് ശേഷമാണ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി വന്ദേഭാരതിന് പച്ചക്കൊടി കാണിച്ചത്. കാസര്‍കോട്ടേക്കാണ് വന്ദേഭാരത് ഇന്ന് ആദ്യ യാത്ര നടത്തുന്നത്. ഇന്ന് 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും.
ഇന്ന് വന്ദേഭാരതിന്റെ സി 1 കോച്ചില്‍ കയറിയ പ്രധാനമന്ത്രി, സി 2 കോച്ചിലെത്തിയാണ് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തയത്. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ തരത്തിലു ള്ളഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. ഫ്ളാഗ് ഓഫിന് ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും മോദി നാടിന് സമര്‍പ്പിക്കും.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
3200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്ത് നിര്‍വഹിക്കുന്നുണ്ട്. ഇതിന് ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു തിരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് നേമം, കൊച്ചുവേളി റെയില്‍വേ ടെര്‍മിനലുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
അതേസമയം വന്ദേഭാരതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ കേരളത്തിലെ റെയില്‍വേ ട്രാക്കുകള്‍ മാറ്റുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള വളവുകള്‍ മാറ്റിയും ലോകോത്തര സിഗ്‌നലിങ് സിസ്റ്റം നടപ്പാക്കിയും വേഗത വര്‍ധിപ്പിക്കും എന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications