ഓപ്പണ്‍ സ്‌കൂളില്‍ മലയാളം പടിക്ക് പുറത്ത്; വിദ്യാര്‍ത്ഥികള്‍ വലയുന്നു
രണ്ടായിരം വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന തമിഴ്‌നാട്ടില്‍ തമിഴ് രണ്ടാം ഭാഷയായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് മാത്രം സ്വന്തം ഭാഷ പാഠിക്കാന്‍ സൗകര്യമില്ല.
തോപ്പുംപടി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളില്‍ മലയാളം പടിക്കു പുറത്തെന്ന് റിപ്പോര്‍ട്ട്. നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തിന്റെ കീഴില്‍ പ്ലസ്ടു ചെയ്യുന്നുണ്ട്. ഓപ്പണ്‍ സ്‌കൂളിന് എല്ലാ സംസ്ഥാനങ്ങളിലും ശാഖകളുണ്ട്. മലയാളത്തെ അവഗണിക്കുന്നതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് വലയുന്നത്.
രണ്ടായിരം വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന തമിഴ്‌നാട്ടില്‍ തമിഴ് രണ്ടാം ഭാഷയായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് മാത്രം സ്വന്തം ഭാഷ പാഠിക്കാന്‍ സൗകര്യമില്ല. കേരളത്തില്‍ മാത്രം 25,000ത്തോളം വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂളില്‍ പ്ലസ്ടുവിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മലയാളികളായ കുട്ടികള്‍ ഇംഗ്ലീഷ് കൂടാതെ രണ്ടാം ഭാഷയായി ഹിന്ദി പഠിക്കേണ്ട സ്ഥിതിയാണിപ്പോള്‍. പ്ലസ്ടുവിന് രണ്ട് ഭാഷ പഠിച്ചില്ലെങ്കില്‍ പിഎസ്‌സി ആ കോഴ്‌സ് തന്നെ അംഗീകരിക്കില്ല. ഓപ്പണ്‍ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷ പാസായ നിരവധി കുട്ടികള്‍ക്ക് രണ്ടാം ഭാഷ പഠിക്കാത്തതിന്റെ പേരില്‍ പിഎസ്‌സി നിയമനം നിഷേധിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്‌കൂളിന് കൊച്ചി കേന്ദ്രമായി റീജണല്‍ ഓഫീസുണ്ട്. പ്ലസ്ടുവിന് മലയാളം പാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള ചുമതല അവര്‍ക്കാണ്. എന്നാല്‍ ചുമതല നല്‍കിയതല്ലാതെ പിന്നീടൊന്നും നടന്നില്ല.












Click it and Unblock the Notifications